വിൽമിംഗ്ടൺ: വാക്സിന്‍ ലഭിച്ചെങ്കിലും അമേരിക്കയില്‍ വരും ദിവസങ്ങളില്‍ കൊവിഡ് മൂലം പതിനായിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോബൈഡന്‍ . അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊവിഡ് നിയന്ത്രണത്തിലാകുന്നതിന് മുന്‍പ് സ്ഥിതി വഷളാവുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതായും ബൈഡന്‍ അറിയിച്ചു. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഒത്തുചേരലുകള്‍ ഒഴിവാക്കണെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൊവിഡിനെ ശക്തമായി തോല്‍പ്പിക്കാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ ഇരുണ്ട ദിനങ്ങള്‍ ഉടന്‍ തന്നെ മാറും. വൈറസിനെ തോല്‍പ്പിക്കാനുള്ള ക്ഷമയും സ്ഥിരോത്സാഹവും ദൃഡനിശ്ചയവും കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. മരണസംഖ്യ 3,20,000 ആയി ഉയര്‍ന്നിട്ടുണ്ട് .