ETV Bharat / international

'ഏവരും വേഗം വാക്സിന്‍ എടുക്കൂ '; ആഹ്വാനവുമായി ജോ ബൈഡൻ - കൊവിഡ് മരണം

മുതിര്‍ന്നവരില്‍ 50 ശതമാനത്തിന് രണ്ട് ഡോസ് വാക്സിൻ നല്‍കി.

vaccinated against COVID  COVID vaccine news  us covid news  അമേരിക്ക കൊവിഡ് വാർത്തകൾ  കൊവിഡ് മരണം  ജോ ബൈഡൻ
ജോ ബൈഡൻ
author img

By

Published : Jun 15, 2021, 6:55 AM IST

ബ്രസല്‍സ് : കൊവിഡ് ആശങ്ക പൂർണമായി രാജ്യത്തുനിന്ന് ഇല്ലാതായിട്ടില്ലെന്നും ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവര്‍ ഉടൻ അതിന് തയ്യാറാകണമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. രാജ്യത്ത് കൊവിഡ് മരണസംഖ്യ ആറ് ലക്ഷത്തിലേക്കടുക്കുന്നതിനിടെയാണ് ആഹ്വാനം.

കൊവിഡ് പ്രതിരോധത്തില്‍ നാം ഒരുപാട് മുന്നിലെത്തി. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. സാമ്പത്തികരംഗം തിരിച്ചുവരവിന്‍റെ പാതയിലാണ്. മരണസംഖ്യ കുത്തനെ കുറഞ്ഞെങ്കിലും, നിരവധി പേർ കൊവിഡ് രോഗികളായി മരിച്ചുവെന്നത് തള്ളിക്കളയാൻ പറ്റുന്ന കാര്യമല്ല - ബൈഡൻ പറഞ്ഞു.

ബ്രസല്‍സില്‍ നാറ്റോ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും പ്രതിദിനം 370 കൊവിഡ് മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read: ലോക രാജ്യങ്ങൾക്കായി അമേരിക്ക 500 ദശലക്ഷം വാക്‌സിൻ ഡോസുകൾ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്

രാജ്യത്ത് വാക്സിനേഷൻ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ വാക്സിനേഷൻ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എവിടെയും മരുന്നിന് ക്ഷാമമില്ല. വൈറസിനെ പൂര്‍ണമായും പരാജയപ്പെടുത്താൻ ഇനിയും നാം ശ്രമം തുടരണം. നമുക്ക് നമ്മെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

also read: കൊവിഡ്‌ വ്യാപനം; മോദിയുമായി ബൈഡന്‍ ചര്‍ച്ച നടത്തി

ഇതിനകം പ്രായപൂര്‍ത്തിയായവരില്‍ 50 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നല്‍കി. ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഡിസംബറിലാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. ജൂലൈ നാലിനുള്ളില്‍, പ്രായപൂർത്തിയായവരില്‍ 70 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനാണ് ബൈഡന്‍റെ പദ്ധതി.

50 സംസ്ഥാനങ്ങളില്‍ 13 സംസ്ഥാനങ്ങളും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 18 വയസിന് മുകളിലുള്ളവരില്‍ 64.5 ശതമാനം പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.