വാഷിങ്ടണ്‍: ഉഭയകക്ഷി സഹകരണം ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അല്‍-ഖാദിമിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നു. ജൂലൈ 26ന് വാഷിങ്ടണില്‍ വച്ചാണ് കൂടിക്കാഴ്‌ച. ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ-കാദിമിയെ വൈറ്റ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്യാൻ പ്രസിഡന്‍റ് ബൈഡന്‍ ആഗ്രഹിയ്ക്കുന്നുവെന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
അമേരിക്കയും ഇറാഖും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടിക്കാഴ്‌ചയില്‍ പ്രധാന ചര്‍ച്ച വിഷയമാകുമെന്നാണ് സൂചന. വിദ്യാഭ്യാസ, ആരോഗ്യം, സാംസ്‌കാരിക, പാരിസ്ഥിതിക സഹകരണം, രാഷ്‌ട്രീയ, സാമ്പത്തിക, സുരക്ഷ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തേക്കും.
Also read: ജർമനിയിൽ നാശം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും
ഇറാഖില്‍ നിന്ന് സൈനിക ട്രൂപ്പുകളെ പിന്‍വലിയ്ക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രതിനിധി ബ്രെട്ട് മഗേര്‍ക്കും ഇറാഖ് പ്രധാനമന്ത്രി കധേമിയും കഴിഞ്ഞ വ്യാഴാഴ്‌ച ബാഗ്‌ദാദില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇത് കൂടിക്കാഴ്‌ചയില്‍ വീണ്ടും ചര്‍ച്ചയായേക്കും. ഐഎസിനെ ചെറുക്കുന്നതിന്‍റെ ഭാഗമായി 2,500 അമേരിക്കന്‍ സൈനിക ട്രൂപ്പുകള്‍ ഉള്‍പ്പെടെ 3,500 വിദേശ ട്രൂപ്പുകളാണ് ഇറാഖില്‍ വിന്യസിച്ചിട്ടുള്ളത്.