വാഷിങ്ടണ്‍: ജർമ്മനിമായുളള സഹകരണം മെച്ചപെടുത്താൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്‍റ് പദം ഏറ്റെടുത്തതിന് ശേഷം ജർമൻ ചാൻസിലർ ആഞ്ചെല മെർക്കലുമായി സംസാരിക്കവേയാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്‍റെ വിദേശ നയം കാരണം വഷളായ ലോക നേതാക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ബൈഡൻ മെർക്കലിനോട് സംസാരിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, മെക്സിക്കൻ പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ എന്നിവരുമായും ബൈഡൻ സംസാരിച്ചു. കൊവിഡ് കാലം കഴിഞ്ഞാൽ ജർമ്മനി സന്ദർശിക്കാൻ ആഞ്ചെല മെർക്കൽ, ജോ ബൈഡനെ ക്ഷണിച്ചു.