ലണ്ടൻ: ജി-7 ഉച്ചകോടിക്കായി ലണ്ടനിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടൻ രാജ്ഞി എലിസബത്ത് തന്‍റെ അമ്മയെ ഓർമ്മിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ബൈഡന്‍ പറഞ്ഞു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിൻസർ കാസിലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
സല്‍ക്കാരത്തിനിടെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങിനെക്കുറിച്ചും റഷ്യയുടെ വ്‌ളാഡിമിർ പുടിനെക്കുറിച്ചും രാജ്ഞി ചോദിച്ചതായും യുഎസ് പ്രസിഡന്‍റ് ജോ ബിഡൻ പറഞ്ഞു.
Read Also.............കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ജി 7 ഉച്ചകോടി
അഥിതിയാവുന്ന പന്ത്രണ്ടാമത് അമേരിക്കന്‍ പ്രസിഡന്‍റ്
അധികാരത്തിലിരിക്കെ എലിസബത്ത് രാജ്ഞി ആതിഥേയത്വമരുളുന്ന പന്ത്രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ജോ ബൈഡൻ. കിരീടധാരണത്തിനു മുൻപ്, രാജകുമാരിയായിരിക്കെ 1951ൽ അന്നത്തെ അമേരിക്കൽ പ്രസിഡന്‍റ് ഹാരി ട്രൂമാനെയാണ് എലിസബത്ത് രാജ്ഞി ആദ്യം ബക്കിങ്ഹാം കൊട്ടാരത്തിൽ സ്വീകരിച്ചത്.
പിന്നീട് 69 വർഷത്തെ അധികാര കാലയളവിനിടെ ലിന്‍ഡന്‍ ജോൺസൺ ഒഴികെയുള്ള എല്ലാ അമേരിക്കൻ പ്രസിഡന്‍റുമാരെയും രാജ്ഞി കൊട്ടാരത്തിൽ സ്വീകരിച്ചു. കെന്നഡി, നിക്സൺ, റൊണാൾഡ് റെയ്ഗൺ, ജോർജ് ബുഷ് സീനിയർ, ജോർജ് ബുഷ് ജൂനിയർ, ബിൽ ക്ലിന്‍റണ്‍, ഒബാമ, ട്രംപ് തുടങ്ങി ഒടുവിൽ ജോ ബൈഡനിൽ എത്തിനിൽക്കുകയാണ് ഈ അതിഥികളുടെ നിര.
പിറന്നാള്‍ ആഘോഷം
ഏപ്രില്‍ 21 ന് രാജ്ഞിക്ക് 96 വയസ് പൂര്‍ത്തിയായി. എന്നാല്‍ ഔദ്യോഗികമായി ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാളാഘോഷം നടത്താറുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇക്കൊല്ലം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് ഒഴിവാക്കിയിരുന്നു. പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി ജി-7 ഉച്ചകോടിക്കിടെ ശനിയാഴ്ച കോണ്‍വാളില്‍ പ്രത്യേക ഒത്തു ചേരലും നടന്നിരുന്നു.
എലിസബത്ത് രാജ്ഞിയാണ് പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിച്ചേര്‍ന്നത്. രാജ്ഞിയുടെ സ്ഥാനലബ്ദിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളെ കുറിച്ച് പദ്ധതി തയ്യാറാക്കലും രാജ്ഞിയുടെ പിറന്നാള്‍ ആഘോഷവുമായിരുന്നു ഒത്തു ചേരല്‍ സംഘടിപ്പിച്ചതിന് പിന്നില്‍. രാജ്ഞിക്ക് മുറിക്കാന്‍ ഒരു വലിയ കേക്കും സംഘാടകര്‍ ഒരുക്കിയിരുന്നു.