വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ കാലിഫോർണിയ അറ്റോർണി ജനറൽ സേവ്യർ ബെക്രയെ തന്‍റെ ആരോഗ്യ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബൈഡൻ സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ നടപടികൾക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ മുഖ്യ ചുമതല.
സെനറ്റ് സ്ഥിരീകരിച്ചാൽ, ആരോഗ്യ, മനുഷ്യ സേവന വകുപ്പിന്‍റെ തലവനാകുന്ന ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ പൗരനായി സേവ്യർ ബെക്ര മാറും. ഒബാമകെയറിനെ പ്രതിരോധിക്കാനുള്ള ഡെമോക്രാറ്റിക് രാജ്യങ്ങളുടെ കൂട്ടുകെട്ടിന് കാലിഫോർണിയയിലെ അറ്റോർണി ജനറൽ എന്ന നിലയിൽ ബെക്ര നേതൃത്വം നൽകിയിരുന്നു.