വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന് ബൈഡന് മുന്നേറ്റമെന്ന് സർവേ ഫലങ്ങൾ. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ദേശീയ തലത്തിൽ 10 ശതമാനം പോയിന്‍റ് മുന്നേറ്റമാണ് ബൈഡൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വോട്ട് രേഖപ്പെടുത്തിയവരുടെ പിന്തുണ ബൈഡനാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ട്രംപിന് 42 ശതമാനം വോട്ടും ബൈഡന് പിന്തുണ 52 ശതമാനമാണെന്ന് എൻബിസി ന്യൂസ്, വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.
അരിസോണ, ഫ്ലോറിഡ, ജോർജിയ, അയോവ, മെയ്ൻ, മിഷിഗൺ, മിനസോട്ട, നോർത്ത് കരോലിന, ന്യൂ ഹാംഷെയർ, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ബൈഡൻ ട്രംപിനെക്കാൾ ആറ് ശതമാനം വോട്ടുകൾക്ക് മുന്നിലാണ്.
ഒക്ടോബർ 29 മുതൽ 31 വരെ നടത്തിയ വോട്ടെടുപ്പിൽ ആഫ്രോ അമേരിക്കക്കാർ, 18 നും 34 നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാർ, സീനിയേഴ്സ്, സ്ത്രീകൾ, കോളേജ് ബിരുദമുള്ള വെള്ളക്കാർ എന്നിവർക്കിടയിൽ ബൈഡന് പിന്തുണ അധികമാണ്. അതേസമയം, വെളുത്ത വോട്ടർമാരിൽ 45 ശതമാനം വരെയും, വിദ്യാഭ്യാസം കുറവുള്ള വെള്ളക്കാരും ട്രംപിന് പിന്തുണ നൽകുന്നുണ്ട്.കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ പിഴവാണ് 57 ശതമാനം വോട്ടർമാരും ട്രംപിനെതിരെ തിരിയാൻ കാരണമെന്ന് കണ്ടെത്തി.