ETV Bharat / international

ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്‍ - ജറുസലേം

രാജ്യസുരക്ഷയ്‌ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായുള്ള ഇസ്രയേലിന്‍റെ അവകാശത്തിന് പിന്തുണയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്.

Biden discusses Israel-Palestine conflict with Netanyahu  നെതന്യാഹുവുമായി ചർച്ച നടത്തി ജോ ബൈഡൻ  നെതന്യാഹുവുമായി ജോ ബൈഡൻ ചർച്ച നടത്തി  ജോ ബൈഡൻ  Biden  joe Biden  Netanyahu  benjamin Netanyahu  ഇസ്രയേൽ-പലസ്‌തീൻ സംഘർഷം  Israel-Palestine conflict  Israel  Palestine conflict  Palestine conflict  Israel conflict  പലസ്‌തീൻ സംഘർഷം  ഇസ്രായേൽ  ഇസ്രായേൽ സംഘർഷം  പലസ്‌തീൻ  അമേരിക്കൻ പ്രസിഡന്‍റ്  american president  ഗാസ  ഗാസ സംഘർഷം  ഗാസ ആക്രമണം  ഇസ്രായേൽ-പലസ്‌തീൻ ആക്രമണം  ടെൽ അവീവ്  Gaza  tel aviv  ജറുസലേം  jerusalem
നെതന്യാഹുവുമായി ചർച്ച നടത്തി ജോ ബൈഡൻ
author img

By

Published : May 13, 2021, 10:12 AM IST

Updated : May 13, 2021, 10:31 AM IST

വാഷിങ്‌ടൺ : അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമായി നിലനിൽക്കെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്‌ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് പിന്തുണ അറിയിക്കുകയായിരുന്നു. ജറുസലേമിനും ടെൽ അവീവിനുമെതിരെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ ബൈഡന്‍ അപലപിച്ചു. രാജ്യസുരക്ഷയ്‌ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായുള്ള ഇസ്രയേലിന്‍റെ നിയമാനുസൃതമായ അവകാശത്തിന് അചഞ്ചലമായ പിന്തുണ അറിയിക്കുന്നുവെന്നായിരുന്നു ബൈഡന്‍റെ സന്ദേശം. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പുണ്യസ്ഥലമായ ജറുസലേമില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക് : വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു

ഈജിപ്‌ത്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും പലസ്‌തീൻ ഉദ്യോഗസ്ഥരുമായും അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടലിനെക്കുറിച്ചും ബൈഡൻ ആശയവിനിമയത്തില്‍ പരാമര്‍ശിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ, പ്രതിരോധ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ എന്നിവരുടെ സ്ഥിരമായ ഇടപെടൽ ഉറപ്പുവരുത്തി മുന്നോട്ട് പോകാൻ ഇരു നേതാക്കളും ധാരണയിലെത്തി. കഴിഞ്ഞ ദിവസം നെതന്യാഹുവുമായി സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കാന്‍ ആഹ്വാനവും നടത്തി.

നിലവിലെ പോരാട്ടങ്ങൾക്ക് അയവുവരുമെന്നാണ് പ്രതീക്ഷയെന്നാണ് ബൈഡന്‍റെ പ്രതികരണം. അതേസമയം തങ്ങളുടെ രാജ്യത്തേക്ക് ആയിരക്കണക്കിന് റോക്കറ്റുകൾ ആക്രമിക്കാനെത്തുമ്പോൾ അതിനെതിരെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നുമാണ് ബൈഡന്‍റെ വാദം.ആഴ്‌ചയുടെ തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിനുശേഷം ആദ്യമായാണ് അമേരിക്കൻ പ്രസിഡന്‍റ് ഈ വിഷയത്തിൽ നിലപാട് അറിയിക്കുന്നത്.

കൂടുതൽ വായനയ്‌ക്ക് : ഇസ്രായേല്‍-പലസ്‌തീന്‍ സംഘര്‍ഷം; ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സംഘർഷങ്ങളുടെ തുടക്കം

കിഴക്കൻ ജറുസലേമിൽ നിന്ന് ഇസ്രായേൽ കുടിയേറ്റക്കാർ പലസ്‌തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും റമദാനില്‍ അല്‍ അഖ്സ പള്ളിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതുമാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. ഇരുവശത്തുനിന്നും വ്യോമാക്രമണങ്ങള്‍ വർധിച്ചതോടെ സംഘർഷം യുദ്ധമായി പരിണമിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകളും ഉയരുകയാണ്.

ഗാസയിൽ മരിച്ച പലസ്‌തീനികളുടെ എണ്ണം 65 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 86 കുട്ടികളും 39 സ്ത്രീകളും ഉൾപ്പെടെ 365 പേർക്ക് പരിക്കേറ്റു. അതേസമയം ടെൽ അവീവ് മെട്രോപൊളിറ്റൻ പ്രദേശത്തും തെക്കൻ നഗരങ്ങളിലും ബുധനാഴ്‌ച രാത്രി നടന്ന ഗാസ റോക്കറ്റ് ആക്രമണങ്ങളിൽ അഞ്ച് വയസുള്ള കുട്ടി ഉൾപ്പെടെ എഴുപേർ മരിച്ചു. 20 ഇസ്രയേലികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

Last Updated : May 13, 2021, 10:31 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.