ETV Bharat / international

ലോക രാജ്യങ്ങൾക്കായി അമേരിക്ക 500 ദശലക്ഷം വാക്‌സിൻ ഡോസുകൾ വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്

author img

By

Published : Jun 10, 2021, 1:21 AM IST

അമേരിക്കയുടെ പുതിയ ആഗോള വാക്‌സിൻ നയം ജി-7 ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് ബൈഡൻ ബ്രിട്ടനിലേക്ക് വിമാനം കയറുന്നതിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Biden administration  america donates vaccine  Pfizer covid vaccine  ജോ ബൈഡൻ വാർത്ത  വാക്‌സിൻ സംഭാവന ചെയ്ത് അമേരിക്ക  ഫൈസർ കൊവിഡ് വാക്സിൻ
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ

വാഷിംഗ്‌ടൺ: ലോകത്തിന് സംഭാവന ചെയ്യുന്നതിനായി ഫൈസർ കൊവിഡ് വാക്‌സിന്‍റെ 500 ദശലക്ഷം ഡോസുകൾ വാങ്ങാൻ ബൈഡൻ ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ ആഴ്‌ച ബ്രിട്ടനിൽ നടക്കാനിരിക്കുന്ന ജി-7 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വാക്‌സിനുകൾ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.

Also Read: അവികസിത രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ ഉറപ്പാക്കാൻ അഭ്യർഥിച്ച് ഐക്യരാഷ്ട്ര സഭ

കൊവിഡ് വാക്‌സിനുകളുടെ ആഗോള വിതരണം വർധിപ്പിക്കുന്നതിൽ അമേരിക്കയും മറ്റ് സമ്പന്ന രാജ്യങ്ങളും കൂടുതൽ കാര്യമായ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അമേരിക്കയുടെ പുതിയ ആഗോള വാക്‌സിൻ നയം ജി-7 ഉച്ചകോടിയിൽ പ്രഖ്യാപിക്കുമെന്ന് ബൈഡൻ ബ്രിട്ടനിലേക്ക് വിമാനം കയറുന്നതിന് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read: 12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ

കൊവിഡ് ഏറ്റവും ബാധിച്ച ദുർബല രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ആഗോളതലത്തിൽ 80 ദശലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുന്നതിനുള്ള മാർഗരേഖ അടുത്തിടെ അമേരിക്ക പുറത്തിറക്കിയിരുന്നു. ഇന്ത്യയിലേക്കടക്കം ആഗോളതലത്തിൽ 25 ദശലക്ഷം കൊവിഡ് വാക്‌സിനുകളുടെ ആദ്യ വിഹിതം അനുവദിച്ചതായും ബൈഡൻ ഭരണകൂടം അറിയിച്ചിരുന്നു.

Also Read: സ്തംഭിച്ച് മാധ്യമങ്ങളുടേതടക്കം വെബ്‌സൈറ്റുകള്‍ ; തിരികെ ലഭ്യമായത് പ്രശ്നപരിഹാരശേഷം

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിലേക്ക് ഏഴ് ദശലക്ഷം ഡോസുകൾ അയയ്ക്കും എന്നായിരുന്നു അറിയിപ്പ്. കൊവാക്‌സ് വഴി 75 ശതമാനവും അടിയന്തര ആവശ്യങ്ങൾക്കായി 25 ശതമാനവും എന്ന രീതിയിലായിരിക്കും വാക്‌സിൻ ഡോസുകൾ രാജ്യങ്ങൾക്ക് കൈമാറുക എന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.