ETV Bharat / international

ട്രംപിന്‍റെ കുടിയേറ്റ കരാറുകൾ റദ്ദാക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം

author img

By

Published : Feb 7, 2021, 7:37 AM IST

2019 ജൂലൈയിൽ ഗ്വാട്ടിമാലയിൽ നിന്നും 2019 സെപ്റ്റംബറിൽ എൽ സാൽവഡോറിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമുള്ള ആളുകളുടെ കുടിയേറ്റം അമേരിക്ക റദ്ദാക്കിയിരുന്നു

ട്രംപിന്‍റെ കുടിയേറ്റ കരാറുകൾ  എൽ സാൽവഡോർ  ഗ്വാട്ടിമാല  ഹോണ്ടുറാസ്  ബൈഡൻ ഭരണകൂടം  Biden administration  Trump migration agreements  വാഷിംഗ്ടൺ
ട്രംപിന്‍റെ കുടിയേറ്റ കരാറുകൾ റദ്ദാക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം

വാഷിങ്‌ടണ്‍: എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കുടിയേറ്റം റദ്ദാക്കിക്കൊണ്ടുള്ള അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപിന്‍റെ നടപടികൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ബൈഡൻ ഭരണകൂടം ആരംഭിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. 2019 ജൂലൈയിൽ ഗ്വാട്ടിമാലയിൽ നിന്നും 2019 സെപ്റ്റംബറിൽ എൽ സാൽവഡോറിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമുള്ള ആളുകളുടെ കുടിയേറ്റം അമേരിക്ക റദ്ദാക്കിയിരുന്നു.

ഡോണൾഡ്‌ ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ മൂലം അതിർത്തിക്ക്‌ ഇരുവശത്തുമായി വിഭജിക്കപ്പെട്ട കുടുംബങ്ങളെ ഒരുമിപ്പിക്കാൻ ദൗത്യസംഘം രൂപീകരിക്കാനും ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. അമേരിക്കയുടെ ചരിത്രത്തിന് തന്നെ വിരുദ്ധമായ നുറുകണക്കിന്‌ കുടിയേറ്റ വിരുദ്ധ നയങ്ങളാണ്‌ ട്രംപ്‌ സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിന്‍റെ ഫലമായി 5,500 കുടുംബങ്ങളാണ് വിഭജിക്കപ്പെട്ടത്.‌ കൂടാതെ ലോകമെമ്പാടുമുള്ള വിവിധ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഒപ്പിടാൻ യുഎസ് പ്രസിഡന്‍റ്‌ ജോ ബൈഡൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

എൽജിബിടിക്യു ആളുകളെ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുക, ന്യായമായ ചികിത്സ ഉറപ്പാക്കുക, ആഗോളതലത്തിൽ എൽജിബിടിക്യു അവകാശങ്ങൾ മുന്നോട്ട് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ബൈഡൻ പദ്ധതി രൂപീകരിക്കുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.