വാഷിങ്‌ടണ്‍: ചരിത്രനിമിഷത്തിന് വേദിയൊരുക്കി അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സാക്ഷിയാക്കി യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളുമായി ഇസ്രായേല്‍ സമാധാന കരാർ ഒപ്പിട്ടു. യുഎഇ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഷെയ്‌ഖ് അബ്‌ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേല്‍ പ്രതിനിധിയായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബഹ്‌റൈൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി അബ്‌ദുല്‍ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ചരിത്രനിമിഷത്തില്‍ സാക്ഷിയാകാൻ മൂന്ന് രാജ്യങ്ങളില്‍ നിന്നായ എഴുന്നൂറോളം പേരുടെ സാന്നിധ്യം വൈറ്റ് ഹൗസിലുണ്ടായിരുന്നു.
- — Donald J. Trump (@realDonaldTrump) September 15, 2020 " class="align-text-top noRightClick twitterSection" data="
— Donald J. Trump (@realDonaldTrump) September 15, 2020
">— Donald J. Trump (@realDonaldTrump) September 15, 2020
ട്രപിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഓഗസ്‌റ്റ് 13നാണ് യുഎഇ - ഇസ്രായേല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ വാക്കാല്‍ തീരുമാനമായത്. പിന്നാലെ ഈ മാസം 11 ബഹ്‌റൈനും ഇസ്രായേലുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാ പ്രഖ്യാപനങ്ങളുടെയും പൂര്‍ത്തീകരണമാണ് വൈറ്റ് ഹൗസില്‍ സംഭവിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അറബ് മേഖലയിലെ സഖ്യം കൂടുതല്‍ ശക്തിപ്പെടുമെന്നും കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎഇ - ഇസ്രായേല്‍ ഐക്യതീരുമാനം ചരിത്രപരമെന്നാണ് അന്താരാഷ്‌ട്ര തലത്തില്‍ വിലയിരുത്തപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുക, പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കുന്നതിലൂടെ വൈറസിനെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും സഹകരിക്കുക, മതപരമായ ആവശ്യങ്ങള്‍ക്ക് ജറുസലേമും അല്‍ അക്‌സ പള്ളിയും സന്ദര്‍ശിക്കുവാന്‍ മുസ്‌ലിം തീർഥാടകരെ അനുവദിക്കുക, മധ്യ പൂര്‍വേഷ്യയുടെ തന്ത്രപരമായ അജണ്ട മുന്‍ നിര്‍ത്തി യുഎഇയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമാണ്. വിനോദ സഞ്ചാരം, സുരക്ഷ, സാംസ്‌കാരിക വിനിമയം, പരിസ്ഥിതി, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിലും പുതിയ സഖ്യങ്ങള്‍ രൂപപ്പെടും.