വിയന്ന: ഓസ്ട്രിയയിൽ പത്ത് ദിവസത്തിനിടെയിൽ 1000 കടന്ന് കൊവിഡ് മരണം. നവംബർ 18 മുതൽ 28 വരെ ആയിരത്തോളം കൊവിഡ് രോഗികൾ മരിച്ചെന്ന് ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 10 ദിവസത്തിനിടെ കൊവിഡ് മരണസംഖ്യ 2,054 ൽ നിന്ന് 3,018 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 132 മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
അതേസമയം ഒറ്റ ദിവസത്തിൽ 4,279 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 688 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കൊവിഡ് മരണവും രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ ഓസ്ട്രിയൻ സർക്കാർ കർശനർ സ്റ്റേ-ഹോം നടപടികൾ ആരംഭിച്ചു.