വാഷിംഗ്ടൺ: യാത്രികരെ ബഹിരാകാശനിലയത്തില്‍ എത്തിച്ച് സ്പേസ് എക്സ് . ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.52 നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍ 9 രണ്ട് ബഹിരാകാശ യാത്രികരേയും കൊണ്ട് കുതിച്ചുയർന്നത്. ഒരു സ്വകാര്യ കമ്പനി ഈ നേട്ടം കൈവരിക്കുന്നത് ഇത് ആദ്യമായാണ്. ഒരു പതിറ്റാണ്ട് മുൻപ് ബഹിരാകാശ നിലയത്തിൽ ഉപേക്ഷിച്ച പതാക സംഘം കണ്ടെത്തി. ഭൂമിയിലേക്ക് പുറപ്പെടുമ്പോൾ പതാക ഒപ്പം കൂട്ടുമെന്ന് ബഹിരാകാശ യാത്രികൻ ഹർലി പറഞ്ഞു.
എഞ്ചിനീയറും സംരംഭകനുമായ എലോൺ മസ്ക്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പേസ് എക്സ്. വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ സഞ്ചാരം സാധ്യമാക്കുന്നതിന്‍റെ ആദ്യ പടിയായാണ് സ്പേസ് എക്സിന്‍റെ വിജയത്തെ കാണുന്നത്. ഫ്ലോറിഡയിലുള്ള കെന്നെഡി സ്പേസ് സെന്‍ററിലാണ് റോക്കറ്റ് വിക്ഷേപണം നടന്നത്. ഭ്രമണപഥത്തിൽഎത്തിയപ്പോൾ താൻ ആദ്യമായി ചെയ്ത ഒരു കാര്യം 6 വയസ്സുള്ള മകൻ തിയോയെ വിളിക്കുകയായിരുന്നുവെന്ന് ബഹിരാകാശ യാത്രികൻ ബെഹെൻ പറഞ്ഞു.