വാഷിങ്ടൺ; യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് എതിരായ ഇംപീച്ച്മെന്‍റ് നടപടി ദുർബലമാകുമെന്ന് അഭിഭാഷക സംഘം. ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇംപീച്ച്‌മെന്‍റ് കേസ് ഭരണഘടനയെ വക്രീകരിച്ച് സൃഷ്ടിച്ചതാണെന്നും ട്രംപിന്‍റെ അഭിഭിഷക സംഘം വാദിച്ചു. അതേസമയം ട്രംപ് കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അഭിഭാഷക സംഘം. ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് കേസ് ദുര്‍ബലമാണെന്നും അധികാര ദുര്‍വിനിയോഗം കുറ്റകരമല്ലെന്നും അഭിഭാഷകര്‍ വാദിച്ചു. പ്രസിഡന്‍റിനെ കുറ്റവാളിയാക്കാനും ഉക്രൈനുമായുള്ള ഇടപാടില്‍ അദ്ദേഹത്തെ പുറത്താക്കാനുമുള്ള ഡമോക്രാറ്റിക് ശ്രമങ്ങള്‍ക്കെതിരെ ട്രംപിന് വേണ്ടി സെനറ്റില്‍ ശക്തമായ വാദമുന്നയിക്കുമെന്നും അഭിഭാഷകർ പറയുന്നു.
വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഡെമോക്രാറ്റുകള്‍ ഇംപീച്ചമെന്‍റ് നടപടികൾ തുടങ്ങിയതെന്നാണ് നിയമസംഘത്തിന്‍റെ വാദം. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 193 പേരാണ് എതിര്‍ത്തത്. ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സെനറ്റാണ് ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. 435 അംഗ കോണ്‍ഗ്രസിലാണ് വോട്ടെടുപ്പ് നടന്നത്. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങിയത്.
2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയായ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രൈന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്നത്.