വാഷിങ്ടൺ : കാബൂൾ ചാവേർ ആക്രമണത്തിന് പിന്നാലെ ഐഎസിനെ തിരിച്ചടിച്ച് അമേരിക്ക. ഇരട്ട ചാവേർ ആക്രമണത്തിന്‍റെ സൂത്രധാരനെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യുഎസ് സൈന്യം അറിയിച്ചു.
169 അഫ്‌ഗാനികളെയും 13 അമേരിക്കൻ സൈനികരെയും കൊലപ്പെടുത്തിയ ചാവേർ ആക്രമണം നടന്ന് 48 മണിക്കൂറുകൾക്കുള്ളിലാണ് സൂത്രധാരനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ചാവേർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അഫ്‌ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിലെ ഐഎസ് ശക്തി കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് കാബൂൾ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകനെ വധിക്കാനായത്.
Also Read: ഹരിയാനയിൽ ഒരു വീട്ടിലെ മൂന്ന് പേരെ അജ്ഞാതർ വെടിവച്ച് കൊന്നു
ആക്രമണത്തിന് കാരണക്കാരായവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നും തിരിച്ചടിക്കുമെന്നും പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു യുഎസിന്‍റെ വ്യോമാക്രമണം.