ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ കാനഡ പുനരാരംഭിച്ചു. എയര്‍ കാനഡ വിമാനം എസി 42, ടോറാണ്ടോ വിമാനത്താവളത്തില്‍ നിന്ന്ഡല്‍ഹിയിലേക്ക് പറന്നതോടെയാണ്സര്‍വീസിന് വീണ്ടും തുടക്കമായത്. വെളളിയാഴ്ച വാന്‍കോവറില്‍ നിന്ന് എസി 44 വിമാനവും സര്‍വീസ് നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുളള സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പാക് വ്യോമ മാര്‍ഗംഅടച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ കാനഡ ഇന്ത്യയിലേക്കുളള സര്‍വീസ് താത്കാലികമായിനിര്‍ത്തിവച്ചത്. എയര്‍ കാനഡയ്ക്ക് ടോറണ്ടോയില്‍ നിന്നും വാന്‍കോവറില്‍ നിന്നും ദിനംപ്രതി ഡല്‍ഹിയിലേക്കും, ടോറണ്ടോ വിമാനത്താവളത്തില്‍ നിന്ന് ആഴ്ചയില്‍ നാല് ദിവസം മുംബൈയിലേക്കുമാണ് സര്‍വീസുളളത്.