ETV Bharat / international

രക്ഷാദൗത്യ വിമാനത്തിൽ അഫ്‌ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

അഫ്‌ഗാനിസ്ഥാനിൽ നിന്ന് പൗരന്മാരെ കൊണ്ടുപോകുന്ന യുഎസിന്‍റെ രക്ഷാദൗത്യം തുടരുകയാണ്.

US evacuation flight  Afghan woman delivers baby on US evacuation flight  Afghan woman  US defense department shares photo  baby born on evacuation flight  US air mobility command tweets  യുഎസ്‌ രക്ഷാദൗത്യ വിമാനം  യുഎസ് സേന വിമാനം  അഫ്‌ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി  യുഎസ്‌ പ്രതിരോധ വകുപ്പ്  അഫ്‌ഗാൻ യുവതി വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി  അഫ്‌ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി
യുഎസ് സേന വിമാനത്തിൽ അഫ്‌ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി
author img

By

Published : Aug 23, 2021, 8:41 AM IST

വാഷിങ്ടൺ: അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് രക്ഷാദൗത്യ വിമാനത്തിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി അഫ്‌ഗാൻ യുവതി. ജർമനിയിലെ രാംസ്റ്റീൻ എയർബേസിലേക്ക് പോയ യുഎസ്‌ സേന വിമാനമായ സി-17ലാണ് സംഭവം. പ്രസവശേഷം എയർക്രാഫ്‌റ്റിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്ന യുവതിയുടെ ചിത്രങ്ങൾ യുഎസ് ഡിഫൻസ് ഡിപ്പാർട്ട്മെന്‍റ് പങ്കുവച്ചു.

  • Medical support personnel from the 86th Medical Group help an Afghan mother and family off a U.S. Air Force C-17, call sign Reach 828, moments after she delivered a child aboard the aircraft upon landing at Ramstein Air Base, Germany, Aug. 21. (cont..) pic.twitter.com/wqR9dFlW1o

    — Air Mobility Command (@AirMobilityCmd) August 21, 2021 " class="align-text-top noRightClick twitterSection" data=" ">

അഫ്‌ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ട യുഎസ് വിമാനത്തിൽ വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും സാഹചര്യം സങ്കീർണമാകുകയുമായിരുന്നു. വിമാനത്തിലെ മർദം വർധിപ്പിക്കുന്നതിനായി വിമാനം താഴ്ത്തിപ്പറത്താൻ പൈലറ്റ് തീരുമാനിക്കുകയും ഇത് യുവതിയുടെ ജീവൻ രക്ഷിക്കുകയുമായിരുന്നുവെന്ന് യുഎസ്‌ എയർ മൊബിലിറ്റി കമാൻഡ് ട്വീറ്റിൽ പങ്കുവച്ചു.

വിമാനം ലാൻഡ് ചെയ്‌തതിന് ശേഷം യുവതിയെയും കുഞ്ഞിനും മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കിയെന്നും ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും യുഎസ്‌ എയർ കമാൻഡ് ട്വീറ്റ് ചെയ്‌തു. അഫ്‌ഗാനിസ്ഥാൻ താലിബാൻ പിടിച്ചതോടെ രാജ്യത്തെ പൗരന്മാർ കൂട്ടത്തോടെ വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്.

READ MORE: പഞ്ച്ഷിറിനെ ആക്രമിക്കാനൊരുങ്ങി താലിബാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.