കാബൂള്‍ : അല്‍ഖ്വെയ്‌ദ ഭീകരര്‍ ഉള്‍പ്പടെ 45 അംഗ താലിബാന്‍ ഭീകരസംഘത്തെ വധിച്ചതായി അഫ്‌ഗാനിസ്ഥാന്‍ വ്യോമസേന. ലഷ്‌കര്‍, ഹെല്‍മന്ത് പ്രദേശങ്ങളില്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് അഫ്‌ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കൊല്ലപ്പെട്ട 45 പേരില്‍ മൂന്നുപേര്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്‌ദയുടെ പ്രവര്‍ത്തകരാണ്. ആക്രമണത്തില്‍ തീവ്രവാദികള്‍ കരുതിവച്ച നിരവധി ആയുധങ്ങളും തകര്‍ന്നിട്ടുണ്ട്.
വെള്ളിയാഴ്‌ച ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നുള്ള 30 താലിബാന്‍ പ്രവര്‍ത്തകരെ സേന വധിച്ചിരുന്നു. ലഷ്‌കര്‍ സിറ്റിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 112 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വായനക്ക്: സൈന്യത്തെ പിന്‍വലിക്കൽ; ഇരു രാജ്യങ്ങൾക്കും തിരിച്ചടിയെന്ന് അഫ്‌ഗാന്‍ പ്രസിഡന്‍റ്
അതേസമയം പാകിസ്ഥാന്‍ താലിബാന് സഹായം ചെയ്യുന്നതായി യുഎന്നിലെ അഫ്‌ഗാന്‍ അംബാസഡർ ഗുലാം ഇസാക്സായ് വെള്ളിയാഴ്ച ആരോപിച്ചു. അഫ്‌ഗാനിസ്ഥാനെതിരെ താലിബാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ പിന്‍തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെയാണ് അഫ്‌ഗാനിസ്ഥാന്‍ ആക്രമണം ശക്തമാക്കിയത്. താലിബാന്‍ രാജ്യത്ത് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനിലെ നിരവധി പ്രധാന ജില്ലകൾ താലിബാന്‍ പിടിച്ചെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.