ETV Bharat / international

പെഗാസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോർട്ട്; ന്യൂയോർക്ക് ടൈംസിന് ലീഗൽ നോട്ടിസ് - ലീഗൽ നോട്ടിസ് അയച്ച് അഭിഭാഷകൻ

ഒരാഴ്‌ചയ്ക്കുള്ളിൽ മാപ്പ് പറയണമെന്നാണ് നോട്ടിസിലെ ആവശ്യം

legal notice to new york times  Pegasus report issue  പെഗാസസ് ഇന്ത്യ വാങ്ങി  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്  ലീഗൽ നോട്ടിസ് അയച്ച് അഭിഭാഷകൻ  national latest news
ലീഗൽ നോട്ടിസ്
author img

By

Published : Feb 3, 2022, 11:15 AM IST

ചെന്നൈ: പെഗാസസ് അന്വേഷണ റിപ്പോർട്ട് തെറ്റിധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂയോർക്ക് ടൈംസിന് ലീഗൽ നോട്ടിസ്. മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ എം ശ്രീനിവാസനാണ് വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്‌ചയ്ക്കുള്ളിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ 100 ​​കോടി രൂപയുടെ നഷ്‌ടപരിഹാരം നൽകേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.

ടൈംസിന്‍റെ റിപ്പോർട്ട് രാജ്യത്തിന്‍റെ അന്തസിന് കോട്ടം വരുത്തിയെന്ന നിലപാടിലാണ് ശ്രീനിവാസൻ. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് വിഷയം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട് ദുരുദ്ദേശപരമാണെന്നും നോട്ടീസിൽ അഭിഭാഷകൻ പറയുന്നു.

ഒരാഴ്‌ചയ്ക്കുള്ളിലാണ് ന്യൂയോർക്ക് ടൈംസിന്‍റെ പ്രതികരണം പ്രതീക്ഷിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകാനാണ് ശ്രീനിവാസന്‍റെ തീരുമാനം.

ALSO READ യൂറോപ്പിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് അമേരിക്ക; റഷ്യയ്ക്ക് എതിരെ പോര് കനപ്പിച്ച് ബൈഡൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.