വാഷിങ്‌ടണ്‍: യുഎസിലെ ബിസിനസ് സംരഭങ്ങൾ ഏപ്രിലിൽ 20.2 ദശലക്ഷം തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു. കൊവിഡ് വൈറസ് പടർന്നുപിടിച്ചതോടെ, യുഎസ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ഓഫീസുകൾ, ഫാക്ടറികൾ, സ്കൂളുകൾ, നിർമ്മാണ സൈറ്റുകൾ, സ്റ്റോറുകൾ എന്നിവ അടച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ തൊഴിലില്ലായ്മയുടെ തോത് ശമ്പള കമ്പനിയായ എഡിപിയുടെ റിപ്പോർട്ടിൽ കാണിക്കുന്നു. നഷ്ടം മെയ് വരെ തുടരുമെന്നും തുടർന്നുള്ള മാസങ്ങളിൽ നിയമനം ആരംഭിക്കുമെന്നും മൂഡീസ് അനലിറ്റിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി പറഞ്ഞു.
ലോക്ക് ഡൗണുകൾ ലഘൂകരിക്കുന്നതിനാൽ ജൂണിൽ നിയമനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും, ഏപ്രിലിൽ നഷ്‌ടപ്പെട്ട എല്ലാ ജോലികളും തിരികെ കിട്ടുമെന്നും സാൻഡി പറഞ്ഞു. മാർച്ചിലെ 4.4 ശതമാനം തൊഴിലില്ലായ്മയിൽ നിന്നും നിലവിലെ അവസ്ഥ 16 ശതമാനമായി. ഹോസ്പിറ്റാലിറ്റി മേഖല കഴിഞ്ഞ മാസം 8.6 ദശലക്ഷം തൊഴിലാളികളെ ഒഴിവാക്കി. വ്യാപാരം, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവ 3.4 ദശലക്ഷം ആളുകളെ ഒഴിവാക്കി. നിർമാണ സ്ഥാപനങ്ങൾ 25 ദശലക്ഷം ജോലികൾ വെട്ടിക്കുറച്ചു. നിർമ്മാതാക്കൾ ഏകദേശം 1.7 ദശലക്ഷം ആളുകളെ ഒഴിവാക്കി. ആരോഗ്യ പരിപാലന മേഖല ഒരു ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറച്ചു.
എന്നാൽ കോളജുകളുടെയും സർവ്വകലാശാലകളുടെയും കാര്യത്തിൽ കാര്യമായ പിരിച്ചുവിടലുകൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ സേവനങ്ങൾ നേട്ടമുണ്ടാക്കി. ഏപ്രിലിലെ തൊഴിൽ നഷ്ടത്തിന്‍റെ പകുതിയിലേറെയും 500 തൊഴിലാളികളോ അതിൽ കുറവോ ഉള്ള ചെറിയ കമ്പനികളിൽ നിന്നാണ്. എന്നാൽ വലിയ തൊഴിലുടമകൾ 8.9 ദശലക്ഷം ജോലികൾ വെട്ടിക്കുറച്ചു.