ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം നടത്തിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രശ്നകരമാകുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഭീകരാക്രമണത്തിനെതിരെയും. ഭീകരസംഘടനകള്‍ക്കെതിരെയും പാകിസ്ഥാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക പറഞ്ഞു. ഭീകാരവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും, ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുണമെന്നും അമേരിക്ക പറഞ്ഞു.
ജെയ്‌ഷെ മുഹമ്മദ് ഫെബ്രുവരി 14ന് ജമ്മുവിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ച സംഭവത്തോടുകൂടി ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നം വശളായിരുന്നു. സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാനിലെബാലക്കോട്ട് ആക്രമണം നടത്തി തിരിച്ചടിച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ മേഖലയില്‍ സംഘര്‍ഷസാധ്യത ഇല്ലാതാകുമെന്ന് വൈറ്റ് ഹൗസിലെ ഉന്നതഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇത്തരം ഭീകരസംഘടനകള്‍ക്കെതിരെ മതിയായ നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കാതിരിക്കുകയും ഇന്ത്യക്കു നേരെ ഇനിയും ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍ അത് പാകിസ്ഥാന് വളരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അടുത്തിടെ ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ചില പ്രാരംഭ നടപടികള്‍ സ്വീകരിച്ചിരുന്നു. ചില ഭീകരസംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാന്‍റെഭാഗത്തുനിന്ന് ഭീകരവാദത്തിനെതിരെ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.