വാഷിങ്ടൺ: യുഎസിലെ മുതിർന്നവരിൽ 90 ശതമാനം പേർക്കും ഏപ്രിൽ 19നകം കൊവിഡ് വാക്‌സിനേഷൻ നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. ബാക്കി വരുന്ന 10 ശതമാനം പേർക്ക് മെയ് ഒന്നിന് മുൻപ് വാക്‌സിനേഷൻ നൽകുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. 60 ദിവസം കൊണ്ട് 100 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ നൽകി. 40 ദിവസത്തിനുള്ളിൽ അടുത്ത 100 ദശലക്ഷം ഡോസുകള്‍ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.
ബൈഡൻ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത് 10 ആഴ്ചകൾക്കുള്ളിൽ 65 വയസിനു മുകളിൽ പ്രായമായ 75 ശതമാനം പേർക്കും വാക്സിനേഷന്‍റെ ആദ്യ ഡോസ് എടുത്തിരുന്നു. ജനുവരി 20ന് പ്രസിഡന്‍റായി അധികാരമേൽക്കുമ്പോൾ എട്ട് ശതമാനമായിരുന്ന വാക്‌സിനേഷന്‍ 10 ആഴ്ച കൊണ്ട് 75 ശതമാനമാക്കിയതെന്ന് ബൈഡൻ പറഞ്ഞു.