ETV Bharat / international

21 ല്‍ തഴഞ്ഞു, 82ാം വയസ്സില്‍ ബഹിരാകാശത്തേക്ക് ; ബെസോസിനൊപ്പം പറക്കാന്‍ വാലി ഫങ്ക് - ജെഫ് ബെസോസ് ബഹിരാകാശത്തേക്ക്

അമേരിക്കയിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്‌ട്രക്‌ടർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്‌പെക്‌ടർ എന്നീ അംഗീകാരങ്ങള്‍ വാലിയുടെ പേരിലാണ്.

wally funk  jeff bezos  82 yearold woman pilot  jeff bezos to space  wally funk to space  വാലി ഫങ്ക്  ജെഫ് ബെസോസ്  82 കാരി ബഹിരാകാശത്തേക്ക്  ജെഫ് ബെസോസ് ബഹിരാകാശത്തേക്ക്  വാലി ഫങ്ക് ബഹിരാകാശത്തേക്ക്
വാലി ഫങ്ക് ബഹിരാകാശത്തേക്ക്
author img

By

Published : Jul 4, 2021, 5:36 PM IST

സ്‌ത്രീയായതിന്‍റെ പേരിൽ അവസരങ്ങൾ നഷ്‌ടപ്പെട്ട ഒരുപാടുപേർ ലോകത്തുണ്ട്. എത്രയെത്ര അവസരങ്ങൾ, എന്തൊക്കെ അവസരങ്ങൾ. ആ കൂട്ടത്തിലുള്ള ഒരു വനിതയാണ് വാലി ഫങ്ക്. ആൾ ചില്ലറക്കാരിയല്ല. 1961ൽ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു വാലി. അന്ന് 21 വയസായിരുന്നു അവരുടെ പ്രായം.

'മെർക്കുറി 13' എന്ന പേരിലുള്ള ബഹിരാകാശ യാത്രാപദ്ധതിയിലായിരുന്നു വാലി അംഗമായിരുന്നത്. 13 സ്‌ത്രീകളുടെ സംഘമായിരുന്നു അത്. മെർക്കുറി 13ന് പുറമെ പുരുഷന്മാരുടെ സംഘമായ മെർക്കുറി 7ഉം പരിശീലനങ്ങൾക്കുണ്ടായിരുന്നു.

കർശനമായ പരിശീലന പരിപാടികളായിരുന്നു ഇരു സംഘങ്ങൾക്കും. എന്നാൽ, അവസാനമായപ്പോഴേക്ക് സ്‌ത്രീകളുടെ സംഘത്തെ ബഹിരാകാശത്ത് അയക്കേണ്ടെന്ന് നാസ തീരുമാനിച്ചു. സ്‌ത്രീ ആയി ജനിച്ചതിനാൽ അവസരം നഷ്‌ടപ്പെട്ട 21 കാരിയായിരുന്ന വാലി ഫങ്കിന് കാത്തിരിക്കേണ്ടി വന്നത് 60 വർഷങ്ങള്‍.

വീണ്ടും പൂവിട്ട ബഹിരാകാശ യാത്ര

അറുപത് വർഷങ്ങൾക്കിപ്പുറം 82 വയസായ വാലി ഫങ്ക് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതി നഷ്‌ടമായ വാലിക്ക് നിലവിൽ സ്വന്തമാകാൻ പോകുന്നത് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന അംഗീകാരമാണ്.

കാലാവസ്ഥ അനുകൂലമെങ്കിൽ ജൂലൈ 20ന് ടെക്‌സസിൽ നിന്നും ലോഞ്ച് ചെയ്യുന്ന ബ്ലൂ ഒറിജിന്‍റെ ബഹിരാകാശ പേടകത്തിലാണ് വാലി ഫങ്ക് പറക്കുക. വിവരം ലോകത്തെ അറിയിച്ചത് മറ്റാരുമല്ല. ലോകമെമ്പാടും സുപരിചിതനായ, ഏറ്റവും സമ്പന്നരിൽ ഒരാളായ ആമസോൺ സ്ഥാപന്‍ ജെഫ് ബെസോസാണ്.

wally funk  jeff bezos  82 yearold woman pilot  jeff bezos to space  wally funk to space  വാലി ഫങ്ക്  ജെഫ് ബെസോസ്  82 കാരി ബഹിരാകാശത്തേക്ക്  ജെഫ് ബെസോസ് ബഹിരാകാശത്തേക്ക്  വാലി ഫങ്ക് ബഹിരാകാശത്തേക്ക്
വാലി ഫങ്ക് ജെഫ് ബെസോസിനൊപ്പം

തന്‍റെ സ്വന്തം പേടകമായ ന്യൂ ഷെപ്പേഡ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ വിശിഷ്‌ടാതിഥിയായി വാലി ഫങ്കും കൂടെയുണ്ടാകുമെന്നാണ് ബെസോസ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ആദ്യമായി ബഹിരാകാശത്തെത്തിയ അമേരിക്കക്കാരൻ അലൻ ഷെപ്പേഡിന്‍റെ സ്‌മരണാർഥമാണ് പേടകത്തിന് ന്യൂ ഷെപ്പേഡ് എന്ന് പേരിട്ടിരിക്കുന്നത്. ഇവരുടെ ഒപ്പം മറ്റ് രണ്ട് പേരുമുണ്ടാകും. ജെഫിന്‍റെ സഹോദരൻ മാർക്കും ലേലം വിളിയിലൂടെ 2.80 കോടി ഡോളർ (208 കോടി രൂപ) മുടക്കി ടിക്കറ്റ് എടുത്ത അജ്ഞാതനുമാണ് മറ്റുള്ളവര്‍.

ബെസോസ് ഇൻസ്റ്റഗ്രാമിൽ നടത്തിയ പ്രഖ്യാപനം അത്ഭുതവും ആകാംക്ഷയും ആഹ്ളാദവും തുടിക്കുന്ന മുഖത്തോടെ കേട്ടുനിൽക്കുന്ന വാലിയുടെ ദൃശ്യങ്ങൾ അതിവേഗമാണ് സൈബറിടങ്ങളിൽ വൈറലായത്.

'മറ്റാരും ഇത്രമാത്രം കാത്തിരുന്നിട്ടില്ല,സമയമെത്തിയിരിക്കുന്നു,ബഹിരാകാശ സംഘത്തിലേക്ക് സ്വാഗതം വാലി, ഞങ്ങളുടെ വിശിഷ്‌ടാതിഥിയായി ബഹിരാകാശ യാത്രയ്ക്കൊരുങ്ങിക്കോളൂ'. ബെസോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

ചില്ലറക്കാരിയല്ല വാലി

അമേരിക്കയിൽ പൈലറ്റ് ലൈസൻസ് നേടിയ ആദ്യ വനിതകളിൽ ഒരാളാണ് വാലി. എന്നാൽ വിമാനം പറത്താനുള്ള പച്ചക്കൊടി അവർക്ക് മുമ്പിൽ വീശപ്പെട്ടില്ല. മൂന്ന് വിമാനക്കമ്പനികളാണ് പെണ്ണാണെന്ന കാരണത്താൽ അപേക്ഷകൾ നിരസിച്ചത്. പക്ഷേ തോൽക്കാൻ തയ്യാറായിരുന്നില്ല അന്നത്തെ വാലി എന്ന യുവതി.

Also Read: ധൈര്യമുണ്ടെങ്കില്‍ ഈ മുളക് രുചിച്ചു നോക്കൂ, വിവരം അറിയും!

അമേരിക്കയിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്‌ട്രക്‌ടർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്‌പെക്‌ടർ എന്നീ അംഗീകാരങ്ങള്‍ വാലിയുടെ പേരിലാണ്. 19,600 മണിക്കൂറാണ് വാലി വിമാനം പറത്തിയിട്ടുള്ളത്. ഇതിനുപുറമെ 3000ത്തിലധികം പേർക്ക് ഇവര്‍ പൈലറ്റ് പരിശീലനവും നൽകി.

മെർക്കുറി 13ലെ അതികഠിന പരിശീലനങ്ങളിൽ പുരുഷന്മാരെക്കാൾ മികവ് പുലർത്തിയിരുന്നത് വാലിയായിരുന്നു. തുടർന്ന് ബഹിരാകാശ യാത്രയ്ക്ക് താത്പര്യമുണ്ടെന്ന് നാസയെ അറിയിച്ചെങ്കിലും ആരും തന്നെ അംഗമാക്കാൻ തയ്യാറായില്ലെന്നും അവര്‍ ഓർത്തെടുക്കുന്നു. ഒരിക്കലും ഇനി ബഹിരാകാശത്തേക്ക് പോകാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വാലി പറയുന്നു.

നിരാശ പലതവണ

1963ലാണ് ആദ്യമായി ഒരു വനിത ബഹിരാകാശത്തെത്തുന്നത്. സോവിയറ്റ് യൂണിയനായിരുന്നു ആ ചരിത്രം കുറിച്ചത്. വാലന്‍റീന തെരഷ്കോവയായിരുന്നു അത്. ഇത് കണക്കിലെടുത്തെങ്കിലും തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ വാലി മൂന്ന് തവണ കൂടി നാസയെ സമീപിക്കുന്നുണ്ട്. പക്ഷേ നിരാശയായിരുന്നു ഫലം.

വാലി ഫങ്ക്

വീണ്ടും 20 വർഷങ്ങൾക്ക് ശേഷം 1983ലാണ് ആദ്യമായി ഒരു അമേരിക്കൻ വനിത ബഹിരാകാശത്തേക്ക് പോകുന്നത്. അന്ന് നറുക്ക് വീണത് സാലി റൈഡിനായിരുന്നു. 1995 ൽ ആദ്യമായി എലീൻ കോളിൻസ് എന്ന അമേരിക്കൻ വനിത ബഹിരാകാശ പേടകത്തിന്‍റെ കമാൻഡറുമായി.

ഡിസ്‌കവറി സ്പേസ് ഷട്ടിലിന്‍റെ കമാൻഡറായിട്ടായിരുന്നു എലീൻ കോളിൻസ് ബഹിരാകാശത്ത് പോയത്. അന്നത്തെ വിക്ഷേപണം വീക്ഷിക്കാനായി മെർക്കുറി 13ലെ സ്‌ത്രീകളിൽ മിക്കവരും ഒത്തുകൂടിയിരുന്നു.

ജൂലൈ 20ന് പിന്നിൽ

ഇവരുടെ ബഹിരാകാശ യാത്രയ്ക്ക് ജൂലൈ 20 തെരഞ്ഞെടുത്തതിന് പിന്നിലുമുണ്ട് കാരണങ്ങൾ. നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയിട്ട് 52 വർഷം തികയുന്നത് ജൂലൈ 20നാണ്. വാലിയുടെയും ബെസോസിന്‍റെയും മറ്റ് രണ്ട് പേരുടെയും യാത്ര ഏകദേശം പത്ത് മിനിട്ട് മാത്രം നീളുന്നതാണ്.

യാത്ര എത്തരത്തിൽ?

വിക്ഷേപണത്തറയിൽ നിന്നും അതിഭീകര വേഗതയിൽ മുകളിലേക്ക് ഉയരുന്ന ന്യൂ ഷെപ്പേഡ് 65 മൈൽ സഞ്ചരിച്ച് ബഹിരാകാശത്തിന്‍റെ അരികിലെത്തും. അവിടെവച്ച് സീറ്റ് ബെൽറ്റ് ബന്ധം വിഛേദിക്കുന്ന യാത്രികർക്ക് ഏകദേശം നാല് മിനിട്ട് ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കാൻ കഴിയും.

പത്ത് മിനിട്ട് മാത്രം നീളുന്ന ഒരു യാത്രയ്ക്കാണോ ഇത്രമാത്രം വാചാലരാകുന്നത് എന്ന് കരുതുന്നവർക്ക് തെറ്റി. യാത്ര ഒട്ടും എളുപ്പമല്ല. അതിവേഗതയിൽ കുതിച്ചുയരുന്ന പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി തന്നെ താഴേക്ക് വലിക്കും.

ഇതോടെ ഭൂഗുരുത്വാകർഷണ ബലത്തിന്‍റെ ഏകദേശം മൂന്നിരട്ടിയായിരിക്കും യാത്രികർക്ക് നേരിടേണ്ടി വരുക. ഭൂമിയിലേക്ക് തിരികെവരുമ്പോൾ ഈ ശക്തി ഏകദേശം അഞ്ചിരട്ടി വരെയാകും.

ജെഫ് ബെസോസിന്‍റെയും വാലി ഫങ്കിന്‍റെയും വർഷങ്ങളായുള്ള മോഹമാണ് പൂവണിയാൻ പോകുന്നത്. തനിക്ക് അഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങുന്നത്. അന്ന് മനസിൽ കയറിക്കൂടിയ ആവേശമാണ്.

സ്വത്ത് കുമിഞ്ഞുകൂടിയപ്പോഴും ബെസോസിന്‍റെ ഉള്ളിൽ അണയാതെ കിടന്ന പ്രണയമായിരുന്നു ബഹിരാകാശയാത്ര. തുടർന്നാണ് അദ്ദേഹം തന്‍റെ സ്വത്തിന്‍റെ ഒരു വിഹിതം സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന് വേണ്ടി മുടക്കുന്നത്.

'എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസോടെ ആഗ്രഹിച്ചാല്‍ അത് സഫലമാക്കാന്‍ ലോകം മുഴുവന്‍ സഹായത്തിനെത്തുമെന്ന് ലോക പ്രശസ്‌ത നോവലിസ്റ്റ് പൗലോ കൊയ്​ലോ, ആല്‍ക്കെമിസ്റ്റ് എന്ന നോവലിൽ പറഞ്ഞതുപോലെ, വാലിയും ബെസോസും തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്‍റെ അടുത്തെത്തിയത് ഏവര്‍ക്കും പ്രചോദനമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.