വാഷിംങ്ടണ്‍ : ബ്രാഡ്‌ലി വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ എഴ് പേര്‍ മരിച്ചു. ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് ബോയിങ്-17 വിമാനം അപകടത്തില്‍പ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പുറമേ ഒരു ഗ്രൗണ്ട് സ്റ്റാഫിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലുള്ളവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് നിര്‍മിച്ച ബോംബര്‍ വിഭാഗത്തില്‍പ്പെടുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ട ബോയിങ് 17 വിമാനം.