മെക്‌സിക്കോ: കുടിയേറ്റ യാത്രാസംഘത്തിലെ ആയിരക്കണക്കിന് മധ്യ അമേരിക്കക്കാർ ഗ്വാട്ടിമാലയ്ക്കും മെക്‌സിക്കോയ്ക്കും ഇടയിലുള്ള അതിർത്തിയിലെത്തി. ദേശീയ പ്രതിരോധ സെക്രട്ടറി നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരെ ഗ്വാട്ടിമാലയിലെ ടെക്കുൻ ഉമാനെ ചിയാപാസ് സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റോഡോൾഫോ റോബൽസ് പാലത്തിൽ തിങ്കളാഴ്ച വിന്യസിച്ചു. രാഷ്ട്ര സുരക്ഷയുടെ ഭാഗമായാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്.
രാജ്യാതിർത്തിയിലൂടെ സൗജന്യമായി കടന്നുപോകാൻ അനുവദിക്കണമെന്ന് മെക്‌സിക്കന്‍ പ്രസിഡന്‍റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രാഡോറിനോട് കുടിയേറ്റക്കാർ അഭ്യർഥിച്ചു. തങ്ങൾ കുടിയേറ്റക്കാരാണ് കുറ്റവാളികളല്ലെന്നും തങ്ങളെ കടന്നുപോകാൻ അനുവദിക്കണമെന്നും അതിർത്തിയില്‍ തടിച്ചുകൂടിയ ജനങ്ങൾ പറഞ്ഞു. എന്നാൽ അതിർത്തി കടക്കുന്നവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചത് കുടിയേറ്റക്കാരും ദേശീയ ഗാർഡും തമ്മിൽ നേരിയ സംഘർഷം ഉണ്ടാകുന്നതിന് ഇടയാക്കി.