വാഷിംഗ്‌ടൺ: അമേരിക്കൻ നഗരമായ മിനിയാപോളിസിലുണ്ടായ വ്യത്യസ്‌ത വെടിവയ്‌പ്പുകളിൽ മുന്ന് പേർ കൊല്ലപ്പെട്ടു. വടക്കൻ മിനിയാപൊളിസിലെ 22 ആം അവന്യൂവിലെ സെക്കൻഡ് സ്ട്രീറ്റിൽവെച്ച് ഒരു സ്ത്രീക്ക് വെടിയേറ്റു. സംഭവം നടന്നയുടനെ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read: അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു
പുലർച്ചെ രണ്ട് മണിയോടടുത്ത് ഈസ്റ്റ് ലേക്ക് സ്ട്രീറ്റിനടുത്തായിരുന്നു രണ്ടാമത്തെ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്‌തത്. രണ്ട് പേരുടെ ഇടയിലെ തർക്കം കണ്ടുനിന്ന ഒരാൾക്കാണ് ഇവിടെ വെടിയേറ്റതെന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
Also Read: ലെബനനിലെ അഭയാർഥി ക്യാമ്പില്‍ പലസ്‌തീൻ ആക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു
പുലർച്ചെ രണ്ട് മണിക്ക് ശേഷമായിരുന്നു മൂന്നാമത്തെ വെടിവയ്പ്പിൽ ഒരാൾ കൂടി കൊല്ലപ്പെട്ടത്. മിനിയാപോളിസ് ഡൗൺ ടൗണിലായിരുന്നു മൂന്നാമത്തെ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്‌തത്. ഇയാളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. രണ്ട് പേർക്കിടയിലുണ്ടായ തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നും സംഭവം നേരിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയെ കാൽമുട്ടിന് താഴെ വെടിവെച്ച് പിടികൂടുകയായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് നിസാരമായി പരിക്കേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.