വാഷിങ്‌ടണ്‍: യുഎസിലെ ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ച വളര്‍ത്തുനായ ചത്തു. ഉടമയില്‍ നിന്നാണ് നായക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം. ഏപ്രില്‍ പകുതി തൊട്ട് നായക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നമുണ്ടായിരുന്നു. മെയ് മാസമാണ് നായക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ നായയുടെ മരണകാരണം കൊവിഡ് തന്നെയാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയില്‍ നായക്ക് ക്യാന്‍സറുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. ഏഴ് വയസ് പ്രായമായ ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട നായയാണ് ചത്തത്. യുഎസ് കൃഷി വകുപ്പിന്‍റെ കണക്ക് പ്രകാരം യുഎസില്‍ ഇതുവരെ 12 നായകള്‍ക്കും 10 പൂച്ചകള്‍ക്കും ഒരു കടുവക്കും ഒരു സിംഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍ എന്നാല്‍ മൃഗങ്ങളില്‍ നിന്നും രോഗം പടരുന്നതിനുള്ള സാധ്യത കുറവാണ്.
ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ച വളര്‍ത്തുനായ ചത്തു - New York
നായയുടെ മരണകാരണം കൊവിഡ് തന്നെയാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല