തെഗൂസിഗല്‍പ: ഹോണ്ടുറാസില്‍ പുതുവത്സരാഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം 24 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്ന് നാഷണൽ പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ റിഗോബെർട്ടോ റോഡ്രിഗസ് വ്യക്തമാക്കി. 2020ല്‍ 3482 പേര്‍ ആക്രമണങ്ങളില്‍ മരണപ്പെട്ടപ്പോള്‍ 2019ല്‍ 4089 പേരാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതായത് 2020ല്‍ മാത്രം ഒരു ലക്ഷം പേരില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്നും 2019ല്‍ ഒരു ലക്ഷം പേരില്‍ 44.5 കൊലപതാകങ്ങളും നടന്നെന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കി.
ഹോണ്ടുറാസില്‍ പുതുവത്സരാഘോഷത്തിനിടെ 18 പേര്‍ കൊല്ലപ്പെട്ടു
പുതുവത്സരാഘോഷത്തിനിടെയുണ്ടായ ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് ഹോണ്ടുറാസ് പൊലീസ് അറിയിച്ചു.