ETV Bharat / international

ഫെയ്‌സ്ബുക്കിലെ വിദ്വേഷ പോസ്റ്റുകൾ നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് 140ഓളം ശാസ്ത്രജ്ഞർ - ട്രംപ് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് ഫണ്ടിങ് നടത്തിയ 140ഓളം ശാസ്ത്രജ്ഞരാണ് ട്രംപിന്‍റെ പോസ്റ്റിനെതിരെ രംഗത്ത് വന്നത്.

Chan Zuckerberg  Trump post  Harvard  Facebook  San Francisco  സാൻഫ്രാൻസിസ്‌കോ  ഫെയ്‌സ്ബുക്ക്  ട്രംപ് ഫെയ്‌സ്ബുക്ക് പോസ്റ്റ്  ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ്
ഫെയ്‌സ്ബുക്കിലെ വിദ്വേഷ പോസ്റ്റുകൾ നിയന്ത്രിക്കണമെന്ന് അഭ്യർഥിച്ച് 140ഓളം ശാസ്ത്രജ്ഞർ
author img

By

Published : Jun 7, 2020, 6:49 PM IST

സാൻഫ്രാൻസിസ്‌കോ: ഫെയ്‌സ്ബുക്കിലെ വിദ്വേഷം ജനിപ്പിക്കുന്നതും അക്രമത്തെ മഹത്വവത്കരിക്കുന്നമായ പോസ്റ്റുകൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാർക്ക് സുക്കർബർഗിനോട് ആവശ്യപ്പെട്ട് 140 ലധികം ശാസ്ത്രജ്ഞർ. സ്റ്റാൻഫോർഡ്, ഹാർവാർഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ ശാസ്‌ത്രജ്ഞരും നോബൽ സമ്മാന ജേതാക്കളുമായ ശാസ്‌ത്രജ്ഞരുമാണ് ആവശ്യവുമായി മുന്നോട്ട് വന്നത്. മാർക്ക് സുക്കർബർഗും ഭാര്യയും ജീവകാരുണ്യ പ്രവർത്തനത്തിനായി നടത്തുന്ന ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് ഫണ്ടിങ് നടത്തിയ ശാസ്‌ത്രജ്ഞരാണ് അഭ്യർഥനയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെക്കുറിച്ച് വിവാദപരമായ പോസ്റ്റ് ഫെയ്‌സ്‌ബുക്കിൽ നൽകിയിരുന്നു. ഈ പോസ്റ്റ് നീക്കം ചെയ്യാത്തത്തത് ഫെയ്സ് ‌ബുക്ക് ജീവനക്കാർക്കിടയിൽ പോലും വലിയ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. അതേ സമയം ഫെയ്‌സ്‌ബുക്കും ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവും വ്യത്യസ്‌തമായാണ് പ്രവർത്തിക്കുന്നതെന്ന് ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് വക്താവ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.