മെക്‌സിക്കോ:മെക്‌സിക്കോയിൽ ബാറിൽ നടന്ന വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. മെക്‌സിക്കൻ സംസ്ഥാനമായ ഗ്വാനജുവാറ്റോയിൽ ആയിരുന്നു ആക്രമണം. വണ്ടികളിൽ എത്തിയ ആയുധ ധാരികൾ ബാറിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് മയക്കുമരുന്ന് മാഫിയകൾ തമ്മിൽ മേധാവിത്വത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണം എന്ന് ലോക്കൽ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. ജനുവരി മുതൽ മെയ് വരെ 1,900 നരഹത്യകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത്. മറ്റ് മെക്‌സിക്കന്‍ പട്ടണങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.
മെക്‌സിക്കോയില്‍ ബാറില്‍ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു - drug mafia
വണ്ടികളിൽ എത്തിയ ആയുധ ധാരികൾ ബാറിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു
![മെക്‌സിക്കോയില്‍ ബാറില്‍ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു ബാറിൽ നടന്ന വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു മെക്‌സിക്കോ ഗ്വാനജുവാറ്റോ Guanajuato Mexico fire in a bar open firing gang war gang war in mexico drug mafia ഡ്രഗ് മാഫിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8965239-396-8965239-1601269882556.jpg?imwidth=3840)