ETV Bharat / international

പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്‌തു; നൈജീരിയയിൽ അനിശ്ചിത കാലത്തേക്ക് ട്വിറ്റർ നിരോധിച്ചു

author img

By

Published : Jun 5, 2021, 10:02 AM IST

വിഘടവാദ പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റാണ് ട്വീറ്റർ നീക്കം ചെയ്‌തത്.

നൈജീരിയ ട്വിറ്റർ വാർത്ത  നൈജീരിയ ട്വിറ്റർ വാർത്ത  നൈജീരിയയിൽ ട്വിറ്റർ റദ്ദാക്കി  മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്‌തു  നൈജീരിയ വാർത്ത  മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ്  ബുഹാരിയുടെ ട്വീറ്റ്  നൈജീരിയയിൽ ട്വിറ്ററിനെതിരെ നടപടി  നൈജീരിയ ട്വിറ്റർ വാർത്ത  President Muhammadu Buhari tweet  President Muhammadu Buhari news  Nigeria's government news  President Muhammadu Buhari's controversial tweet  twitter suspended in Nigeria  Nigeria news  President Muhammadu Buhari tweet
പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്‌തു; നൈജീരിയയിൽ അനിശ്ചിത കാലത്തേക്ക് ട്വിറ്റർ നിരോധിച്ചു

ലാഗോസ്: നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തതിനെ തുടർന്ന് രാജ്യത്തെ ട്വിറ്ററിന്‍റെ പ്രവർത്തനം അനിശ്ചിത കാലത്തേക്ക് നിരോധിച്ചു. വിഘടനവാദ പ്രസ്ഥാനത്തെ സംബന്ധിക്കുന്ന ട്വീറ്റ് നീക്കം ചെയ്‌തതിന് രണ്ട് ദിവസത്തിന് ശേഷമാണ് സർക്കാരിന്‍റെ ഈ നീക്കം. എന്നാൽ പ്രഖ്യാപനം എപ്പോൾ നിലവിൽ വരുമെന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്‌ച രാത്രിയിലും ജനങ്ങൾക്ക് വിപിഎൻ സംവിധാനം ഉപയോഗിച്ച് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞുവെന്ന് രാജ്യത്തെ ട്വിറ്റർ ഉപഭോക്താക്കൾ അറിയിച്ചു.

സര്‍ക്കാരിന്‍റെ നിലനില്പിനെ അപകടത്തിലാക്കാന്‍ ട്വിറ്ററിനു സ്വാധീനമുണ്ടെന്നാണ് നൈജീരിയൻ സർക്കാർ അറിയിച്ചത്. ട്വിറ്റര്‍ റദ്ദാക്കിയ ട്വീറ്റില്‍ 30 മാസം നീണ്ടുനിന്ന 1967-70ലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ സൂക്ഷിച്ചോളൂ എന്നായിരുന്നു പ്രസിഡന്‍റ് ട്വീറ്റ് ചെയ്‌തത്.

ALSO READ: ഐടി നിയമഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.