ട്യൂണിസ്: ടുണീഷ്യയിൽ 2,292 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 378,982 ആയി ഉയർന്നു. 82 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 13,874 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,331 ആയി.
ടുണീഷ്യയിൽ ഇതുവരെ 1,597,918 സാമ്പിളുകൾ ആണ് പരിശോധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 13നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഇതുവരെ 1,486,526 ഡോസ് വാക്സിനുകൾ നൽകിയെന്നും ഇതിൽ 3,82,186 പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: റഷ്യയില്‍ 17,906 പുതിയ കൊവിഡ് രോഗികള്‍
ലോകത്ത് ഇത് വരെ 178,668,986 കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3,868,508 മരണം റിപ്പോർട്ട് ചെയ്തു. 163,194,827 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്.