ETV Bharat / international

ഹെയ്‌തി ഭൂകമ്പം: മരണം 1297 കടന്നു

രാജ്യത്താകെ 2868 വീടുകൾ പൂർണമായും തകർന്നു. 5410 വീടുകൾക്ക് കേടുപാടുണ്ടായതായും റിപ്പോർട്ടുകളുണ്ട്. തകർന്നു വീണ അവശിഷ്‌ടങ്ങൾ ഗതാഗതം തടസപ്പെടുത്തിയത് രക്ഷാ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

toll-from-earthquake-in-haiti-rises-to-1297
ഹെയ്‌തി ഭൂകമ്പം: മരണം 1297 കടന്നു
author img

By

Published : Aug 16, 2021, 9:59 AM IST

പോർട്ട ഓ പ്രിൻസ് (ഹെയ്‌തി): ആഫ്രിക്കൻ രാജ്യമായ ഹെയ്‌തിയില്‍ ശനിയാഴ്‌ചയുണ്ടായ അതി ശക്തമായ ഭൂചലനത്തില്‍ മരണം 1297 കടന്നു. ഹെയ്‌തി സിവില്‍ സംരക്ഷണ വിഭാഗമാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 2800ല്‍ അധികം ആളുകൾക്കാണ് പരിക്കേറ്റത്.

രാജ്യത്തിന്‍റെ തെക്കൻ മേഖലയിലാണ് ദുരന്തം ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 500ല്‍ അധികം പേരാണ് മരിച്ചത്. രാജ്യത്താകെ 2868 വീടുകൾ പൂർണമായും തകർന്നു. 5410 വീടുകൾക്ക് കേടുപാടുണ്ടായതായും റിപ്പോർട്ടുകളുണ്ട്. തകർന്നു വീണ അവശിഷ്‌ടങ്ങൾ ഗതാഗതം തടസപ്പെടുത്തിയത് രക്ഷാ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ തെക്കൻ മേഖലയായ സെയിന്‍റ് ലൂയിസ് ഡു സുഡ് എന്ന പ്രഭവ കേന്ദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റർ ആഴത്തിലും 12 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പം ബാധിച്ചത്. രക്ഷാ പ്രവർത്തനം തുടരുന്നതായും അപകടത്തില്‍ പെട്ട എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും പ്രധാനമന്ത്രി ഏരിയല്‍ ഹെൻട്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.