മൊഗാദിഷു: രാജ്യത്തെ തെക്കൻ മധ്യ ഷാബെൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ 30 അൽ ഷബാബ് തീവ്രവാദികളെ വധിച്ചതായി സൊമാലിയന്‍ ദേശീയ സൈന്യം (എസ്.എൻ.എ) അറിയിച്ചു. സംഭവത്തില്‍ 24 പേർക്ക് പരിക്കേറ്റതായും സൈന്യത്തിന്‍റെ വക്താവ് മാധ്യമളോടു പറഞ്ഞു.
തീവ്രവാദികൾ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ജലബിൾ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്‍റെ നടപടിയെ തുടര്‍ന്ന് കൊല്ലപ്പെട്ടവരിൽ അൽ ഷബാബിന്‍റെ മുതിർന്ന നേതാവ് ജമാ ദെരെ ഉൾപ്പെട്ടിണ്ടെന്ന് എസ്.എൻ.എ വക്താവ് അലി ഹാഷി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 50 അൽ-ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ഹിരൻ, മിഡിൽ ഷാവെൽ, ലോബർ ഷാബെൽ മേഖലകളിലെ അൽ ഷബാബ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തതായും സൊമാലിയ നാഷണൽ ആർമി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൽ ഷബാബ് തീവ്രവാദികളെ ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സേന കഴിഞ്ഞ ദിവസം അറിയിച്ചു.