ETV Bharat / international

കെനിയയിൽ സ്ഫോടനം; 3 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക് - കെനിയയിൽ സ്ഫോടനം വാർത്ത

ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

Kenya Roadside blast  Kenya blast  blast in kenya news  കെനിയയിൽ സ്ഫോടനം  കെനിയയിൽ സ്ഫോടനം വാർത്ത  കെനിയയിൽ റോഡരികിൽ സ്ഫോടനം
കെനിയയിൽ സ്ഫോടനം
author img

By

Published : Jun 10, 2021, 2:06 AM IST

Updated : Jun 10, 2021, 2:25 AM IST

നെയ്റോബി: വടക്കുകിഴക്കൻ കെനിയയിലെ മണ്ടേര പ്രവിശ്യയിൽ ബുധനാഴ്‌ച വൈകുന്നേരം ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് പൊലീസ് അറിയിച്ചു. റോഡരികിൽ സ്ഥാപിച്ചിരുന്ന ഐഇഡി സ്ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

Also Read: ഇസ്രയേൽ ആക്രമണത്തിൽ സിറിയയിൽ 11 സൈനികർ കൊല്ലപ്പെട്ടു

അൽ-ഷഹാബ് തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടോളം യാത്രക്കാരുമായി പോവുകയായിരുന്ന കെനിയ വൈൽഡ് ലൈഫ് സർവീസസ് വാഹനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനുമാണ് പരിക്കേറ്റിരിക്കുന്നതെന്നുമാണ് ഔദ്യോഗിക വിവരം.

Also Read: പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 മരണം ; 5 പേർക്ക് പരിക്ക്

എലെലയ്ക്കും തക്കാബയ്ക്കും മധ്യെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ വാഹനം പൂർണമായും കത്തി നശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യാത്രക്കാരൻ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

Last Updated : Jun 10, 2021, 2:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.