വിന്‍ഡ്ഹോക്ക്: നമിബിയയില്‍ ആശങ്ക സൃഷ്‌ടിച്ച് കൊവിഡ് മരണ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്‌ച 45 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായാണ് തെക്ക്-പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നമിബിയയില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നത്.
എട്ട് ജില്ലകളിലായാണ് 45 മരണം റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ആരോഗ്യമന്ത്രി കലുമ്പി ഷങ്കുല അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധന കൃത്യ സമയത്ത് നടത്താത്തതാണ് മരണ നിരക്ക് ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ചൈനീസ് വാക്‌സിൻ കൊവിഡിനെ പ്രതിരോധിക്കുന്നില്ലെന്ന് റിപ്പോർട്ട്
ഇതുവരെ 77,333 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 1,224 പേര്‍ കൊവിഡിന് കീഴടങ്ങി. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 42 ശതമാനമായി ഉയര്‍ന്നിരുന്നു.