ജോഹന്നാസ്‌ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ കൊച്ചുമകൾ ആശിഷ് ലത റാംഗോബിന് ഏഴ് വർഷത്തെ കഠിന തടവ്. 6.2 മില്യൺ പണത്തട്ടിപ്പ് കേസ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളെ തുടർന്നാണ് 56കാരിക്ക് ദർബൻ കോടതി ശിക്ഷ വിധിച്ചത്. ആശിഷ് ലത റാംഗോബിൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബിസിനസ് പങ്കാളികളെ വഞ്ചിച്ച് 830,000 ഡോളറിന്‍റെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് കോടതി ശിക്ഷിച്ചതെന്ന് ദേശിയ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. നിക്ഷേപകരെ വിശ്വസിപ്പിക്കാൻ വ്യാജ വോയ്‌സ് സന്ദേശങ്ങളും രേഖകളും റാംഗോബിൻ അയച്ചെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു.
രണ്ട് ബിസിനസുകാരുമായി നടത്തിയ ഇടപെടലിലാണ് തട്ടിപ്പ് നടന്നത്. സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും കസ്‌റ്റംസ് തിരുവയുടെ പേരിലും പണമിടപാടുകൾ നടന്നുവെന്നും പരാതിക്കാർ വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യ പ്രവർത്തകയായ എല ഗാന്ധിയുടെയും മേവാ രംഗോബിന്ദിന്‍റെയും മകളാണ് ആശിഷ് ലത റാംഗോബ്.
ALSO READ: കേന്ദ്രസര്‍ക്കാറിന് വഴങ്ങി ട്വിറ്റര്‍