ഡർന: ലിബിയയിലെ കിഴക്കൻ നഗരമായ ഡർനയിലുണ്ടായ സ്ഫോടനത്തിൽ 18 പേർക്ക് പരിക്ക്. ലിബിയ സൈനിക ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. സൈനിക ആസ്ഥാനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലുള്ള വിമത സൈന്യവും സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ലിബിയയില്‍ 90,000 പേര്‍ പലായനം ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളില്‍ 8000 ത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നും അവരില്‍ പകുതിയോളം പേരും കുട്ടികളാണെന്നും യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം യുദ്ധം ആരംഭിച്ച ഏപ്രില്‍ 12 മുതല്‍ 390 പേര്‍ക്കാണ് ലിബിയയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ലിബിയന്‍ സ്വേച്ഛാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയുടെ മരണത്തോടെ കടുത്ത രാഷ്ട്രീയ അസ്ഥിരതയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.