ന്യൂഡൽഹി: നൈജീരിയയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഇരകളുടെ കുടുംബങ്ങൾക്കും സർക്കാരിനും തങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സർക്കാർ നൈജീരിയയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഭീകരതയെ എല്ലായിപ്പോഴും ഇന്ത്യ എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലി അതിർത്തിക്കടുത്തുള്ള ഗ്രാമങ്ങളിൽ ഞായറാഴ്‌ച നടന്ന ആക്രമണത്തിൽ 137 പേരാണ് കൊല്ലപ്പെട്ടത്.