ETV Bharat / international

കൊവിഡ് പിടിമുറുക്കുന്നു; ലോകത്ത് 3.60 കോടി രോഗബാധിതർ, 10,54,604 മരണം - കൊവിഡ്-19

ലോകമെമ്പാടുമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത് ലക്ഷം കടന്നു. ആളുകൾ നിയന്ത്രണം പാലിക്കാതെ മാസ്ക് ധരിക്കാതിരുന്നാൽ ഉണ്ടാകുന്ന രോഗവ്യാപനത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Global COVID-19 tracker  US coronavirus count  Chuseok harvest holiday  Coronavirus  South Korea coronavirus cases  കൊവിഡ് പിടിമുറുക്കുന്നു; ലോകത്ത് 3.60 കോടി രോഗബാധിതർ, 1054604 മരണം  ലോകത്ത് 3.60 കോടി രോഗബാധിതർ  1054604 മരണം  കൊവിഡ്-19  കൊറോണ
കൊവിഡ് പിടിമുറുക്കുന്നു; ലോകത്ത് 3.60 കോടി രോഗബാധിതർ, 1054604 മരണം
author img

By

Published : Oct 7, 2020, 12:11 PM IST

ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത് ലക്ഷം കടന്നു. ഇതുവരെ 3,60,44,735 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ കുതിച്ചുയരുകയാണ്. 10,54,604 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,71,48,967 ആയി ഉയർന്നു. ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഇതുവരെ എഴുപത്തിയേഴ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,15,822 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാൽപത്തിയൊമ്പത് ലക്ഷം പിന്നിട്ടു.

Global COVID-19 tracker  US coronavirus count  Chuseok harvest holiday  Coronavirus  South Korea coronavirus cases  കൊവിഡ് പിടിമുറുക്കുന്നു; ലോകത്ത് 3.60 കോടി രോഗബാധിതർ, 1054604 മരണം  ലോകത്ത് 3.60 കോടി രോഗബാധിതർ  1054604 മരണം  കൊവിഡ്-19  കൊറോണ
ലോകത്തെ കൊവിഡ് കണക്കുകള്‍

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 67.50 ലക്ഷം കടന്നു. മരണം 1.04 ലക്ഷം പിന്നിട്ടു. 56,62,490 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 47 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 84.70 ശതമാനമായി വർദ്ധിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ നാൽപത്തിയൊമ്പത് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 147,571 പേർ മരിച്ചു. 4,352,871 പേർ രോഗമുക്തി നേടി. അതേസമയം, കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതീക്ഷയേകുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള വാക്സിൻ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.