ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,12,30,10 ആയി ഉയർന്നു. 9,65,041 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 2,28,21,437 പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു. ഇതുവരെ 7,004,768 പേർക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 204,118 ആയി ഉയർന്നു. 4,250,140 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 1,133 പേർ മരിച്ചതോടെ ആകെ മരണം 87,900 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 4,544,629 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 136,895 ആയി.