ETV Bharat / international

നൈജീരിയയില്‍ 21 നില കെട്ടിടം തകര്‍ന്ന് 20 പേര്‍ മരിച്ചു

author img

By

Published : Nov 3, 2021, 8:15 AM IST

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചതായി അധികൃതര്‍

Nigeria  building collapse  building collapse Nigeria  നൈജീരിയ  കെട്ടിടം തകര്‍ന്നു  നൈജീരിയ വാര്‍ത്ത  നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വാര്‍ത്ത  ലാഗോസ് നഗരം വാര്‍ത്ത  ലാഗോസ് നഗരം
നൈജീരിയയില്‍ 21 നില കെട്ടിടം തകര്‍ന്ന് 20 പേര്‍ മരിച്ചു

ലാഗോസ് : നൈജീരിയയില്‍ 21 നില കെട്ടിടം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചതായി ലാഗോസ് നാഷണൽ എമർജൻസി മാനേജ്‌മെന്‍റ് ഏജൻസി അറിയിച്ചു. ലാഗോസ് നഗരത്തിലെ ഇക്കോയി പ്രദേശത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.

ഒരു വർഷത്തിലേറെയായി നിർമാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട്. 50-ലധികം ആളുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതലും നിര്‍മാണ തൊഴിലാളികളായിരുന്നെന്നുമാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. സംഭവത്തില്‍ ലാഗോസ് സംസ്ഥാന ഗവർണർ ബാബജിഡെ സാൻവോ-ഒലു അന്വേഷണം പ്രഖ്യാപിച്ചു.

Also Read: ജോജു ജോർജിൻ്റെ കാർ തകർത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ

നൈജീരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ട്‌സ്, നൈജീരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്‌സ്, നൈജീരിയ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.