അബുജ: വടക്കന്‍ നൈജീരിയയിൽ കര്‍ഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. ബൊക്കോ ഹറാം ഭീകരരാണ് കൊലപാതകത്തിന് പിന്നിൽ. ഗ്രാമത്തിൽ പ്രശ്‌നമുണ്ടാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്‌ത ഒരു ബൊക്കോ ഹറാം ഭീകരനെ കർഷകർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതിൻ്റെ പ്രതികാരനടപടിയായാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് അനുമാനം.
ഗാരിൻ ക്വാഷെബെയിലെ നെൽവയലിലാണ് ശനിയാഴ്‌ച ആക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സായുധ സേനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.