ട്രിപോളി: കിഴക്കൻ ലിബിയൻ നഗരമായ ബെന്‍ഘാസിയിൽ കാർ ബോംബ് സ്ഫോടനത്തിൽ മൂന്ന് യുഎൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബെന്‍ഘാസിയിലെ ഹവാരിയില്‍ മാളിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ മാസം ബെന്‍ഘാസിയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍റെ സംസ്‌കാര ചടങ്ങിനിടെ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മുന്‍ ഭരണാധികാരിയായിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ പതനത്തിന് ശേഷം നിരന്തര സംഘര്‍ഷങ്ങളും ആഭ്യന്തര യുദ്ധങ്ങളും അരങ്ങേറുന്ന രാജ്യമാണ് ലിബിയ.