ലിബിയ: ലിബിയൻ പട്ടണമായ മർസുഖിൽ നടന്ന വര്‍ഗീയ കലാപത്തില്‍ 90 പേർ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്‌ട്രസഭ. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ഈ മാസം ആദ്യമുണ്ടായ വ്യോമാക്രണങ്ങളെ തുടര്‍ന്ന് മർസുഖിൽ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 7000ത്തോളം പേര്‍ പലായനം ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്. വൈദ്യുത തടസവും പരിമിതമായ ടെലികമ്മ്യൂണിക്കേഷന്‍ മാര്‍ഗങ്ങളും കാരണം ദുരിതത്തിലായ ജനങ്ങൾക്ക് ഐക്യരാഷ്‌ട്രസഭയും മറ്റ് സംഘടനകളുമാണ് അടിയന്തര സഹായം നല്‍കുന്നത്. 2011ല്‍ ദീർഘകാല ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയെ പുറത്താക്കിയത് മുതൽ ലിബിയ പ്രക്ഷുബ്‌ധാവസ്ഥയിലാണ്.
ലിബിയയിലെ വര്‍ഗീയ കലാപത്തില്‍ 90 പേർ കൊല്ലപ്പെട്ടു - ലിബിയയിലെ വര്‍ഗീയ കലാപത്തില്‍ 90 പേർ കൊല്ലപ്പെട്ടു
മർസുഖിൽ നടന്ന വര്‍ഗീയ കലാപത്തില്‍ 200 ലധികം പേര്‍ക്ക് പരിക്കേറ്റു