അബുജ: രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിൽ ക്ലിയറൻസ് പ്രവർത്തനങ്ങളിൽ 81 ബോക്കോ ഹറാം തീവ്രവാദികളെ അടുത്തിടെ കൊലപ്പെടുത്തിയതായി നൈജീരിയയിലെ സൈനിക ഉദ്യോഗസ്ഥർ. വടക്കുകിഴക്കൻ സംസ്ഥാനമായ ബൊർനോയിലെ സാംബിസ വനത്തിലെ നിരവധി ഗ്രാമങ്ങളിൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് തിയേറ്റർ കമാൻഡർ ഓഫ് ഓപ്പറേഷൻ ലഫിയ ഡോലെ ഫറൂക്ക് യഹായ പറഞ്ഞു.
എപ്പോഴാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നോ അവ എത്രത്തോളം നീണ്ടുനിന്നതായോ അദ്ദേഹം വ്യക്തമാക്കിയില്ല. 2009 മുതൽ വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ബോക്കോ ഹറാം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ലേക്ക് ചാഡ് ബേസിനിലെ മറ്റ് രാജ്യങ്ങളിലേക്കും തീവ്രവാദ സംഘം ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.