ബുർകിനഫാസോ: കിഴക്കൻ ബുർകിനഫാസോയില്‍ നടന്ന ഭീകരാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സെമാഫോ മൈനിങ് കമ്പനിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കമ്പനിയിലെ തൊഴിലാളികള്‍ യാത്ര ചെയ്‌തിരുന്ന അഞ്ച് ബസുകളാണ് ആക്രമിക്കപ്പെട്ടത്. എസ്റ്റേറ്റ് മേഖലയിലെ ഫഡക്കും ബൗന്‍ഗൈന്‍ ഖനന പ്രദേശത്തിനും ഇടയിലുള്ള റോഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്. 2015 മുതല്‍ ബുര്‍കിനയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് 500-ാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികടക്കം 280,000 പേരെ കാണാതാകുകയും ചെയ്‌തിട്ടുണ്ട്.