ETV Bharat / entertainment

Vivekanandan Viralanu| കമൽ- ഷൈൻ ടോം ചിത്രം 'വിവേകാനന്ദന്‍ വൈറലാണ്'; ഷൂട്ടിങ് പൂര്‍ത്തിയായി - Vivekanandan Viralanu movie

കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'വിവേകാനന്ദന്‍ വൈറലാണ്'.

Vivekanandan Viralanu  കമൽ ഷൈൻ ടോം ചിത്രം  കമൽ  ഷൈൻ ടോം ചിത്രം  ഷൈൻ ടോം  ഷൈൻ ടോം ചിത്രം വിവേകാനന്ദന്‍ വൈറലാണ്  വിവേകാനന്ദന്‍ വൈറലാണ്  വിവേകാനന്ദന്‍ വൈറലാണ് ഷൂട്ടിങ് പൂര്‍ത്തിയായി  Vivekanandan Viralanu shooting completed  Shine Tom Chacko  Kamal  Kamal new movie  Kamal Vivekanandan Viralanu  Vivekanandan Viralanu movie  ഷൈന്‍ ടോം ചാക്കോ
Vivekanandan Viralanu
author img

By

Published : Jul 25, 2023, 8:33 PM IST

Updated : Jul 25, 2023, 9:06 PM IST

മലയാള സിനിമാസ്വാദകർക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ (Kamal). അദ്ദേഹം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിവേകാനന്ദന്‍ വൈറലാണ്' (Vivekanandan Viralanu). ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) നായകനാകുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായി. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിന് പാക്കപ്പായ വിവരം ഷൈന്‍ ടോം ചാക്കോ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചു. അണിയറ പ്രവർത്തകർക്കൊപ്പം ഉള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ പ്രമേയവൽക്കരിക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് നിർമിക്കുന്നത്. വിവേകാനന്ദൻ എന്ന സര്‍ക്കാര്‍ ജീവനക്കാരനായ ചെറുപ്പക്കാരന്‍റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന അഞ്ച് സ്‌ത്രീകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ഷൈന്‍ ടോം ചാക്കോയാണ് 'വിവേകാനന്ദൻ' എന്ന കഥാപാത്രത്തിന് ജീവൻ പകരുന്നത്.

പല രീതികളിലും സാഹചര്യങ്ങളിലും പലപ്പോഴായി വിവേകാനന്ദന്‍റെ ജീവിതത്തിലേക്ക് അഞ്ച് സ്‌ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തികച്ചും സറ്റയറിലൂടെ ഈ ചിത്രം പറയുന്നത്. ഒപ്പം സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്കും 'വിവേകാനന്ദന്‍ വൈറലാണ്' വെളിച്ചം വീശുന്നു. മലയാള സിനിമയ്‌ക്ക് എക്കാലും ഓര്‍ത്തു വയ്‌ക്കാന്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഭാവനാസമ്പന്നനായ സംവിധായകന്‍റെ പുതിയ ചിത്രം ഗൗരവമേറിയ ഒരു വിഷയത്തെ നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ്.

കാലിക പ്രാധാന്യമുള്ള പ്രമേയത്തെ ക്ലീന്‍ എന്‍റര്‍ടൈനറായി അവതരിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗ്രേസ് ആന്‍റണി, സാസ്വിക, മെറീന മൈക്കിള്‍, മാലാ പാർവതി, ജോണി ആന്‍റണി, സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, സ്‌മിനു സിജോ, ശരത്, നിയാസ് ബക്കര്‍, മറിമായം ഫെയിം റിയാസ്, സിനോജ് വര്‍ഗീസ്, മജീദ്, അനുഷ മോഹന്‍, രാധാ ഗോമതി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

പ്രകാശ് വേലായുധൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് രഞ്ജന്‍ ഏബ്രഹാം ആണ്. ഹരി നാരായണന്‍റെ വരികള്‍ക്ക് ബിജിപാല്‍ ഈണം സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗോകുല്‍ദാസ്, കലാസംവിധാനം - ഇന്ദു ലാല്‍ കവിദ്, മേക്കപ്പ് - പാണ്ഡ്യന്‍, കോസ്റ്റും ഡിസൈനര്‍ - സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ബഷീര്‍ കാഞ്ഞങ്ങാട്, പ്രൊഡക്ഷന്‍ മാനേജര്‍ - നികേഷ് നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - എസാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് കൊടുങ്ങല്ലൂര്‍, വാഴൂര്‍ ജോസ്, ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: Vivekanandan Viralanu | ഈദ് ആശംസകളുമായി 'വിവേകാനന്ദൻ വൈറലാണ്' ടീം ; മേക്കിങ് വീഡിയോ

Last Updated : Jul 25, 2023, 9:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.