ETV Bharat / entertainment

Vishal Bhardwaj Tabu Movie Khufiya Trailer Out: 'ഖുഫിയ' ട്രെയിലർ പുറത്ത്; തബുവിനൊപ്പം തിളങ്ങി മലയാളി താരം ഡിസ്‌നിയും - ഡിസ്‌നി ജയിംസ്

Disney James in Khufiya: 'പൊറിഞ്ചു മറിയം ജോസ്', 'ബ്രോ ഡാഡി', 'മെമ്മറീസ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഡിസ്‌നി ജയിംസ് 'ഖുഫിയ'യിൽ പ്രധാന വേഷമാണ് അവതരിപ്പിക്കുന്നത്.

Tabu  Vishal Bhardwaj Tabu Movie Khufiya Trailer Out  Vishal Bhardwaj Tabu Movie Khufiya  Khufiya Trailer Out  ഖുഫിയ ട്രെയിലർ പുറത്ത്  ഖുഫിയ ട്രെയിലർ  ഖുഫിയ  തബുവിനൊപ്പം തിളങ്ങി മലയാളി താരം ഡിസ്‌നിയും  Vishal Bhardwaj movie Khufiya starring Tabu  ഡിസ്‌നി ജയിംസ്  Disney James in Khufiya
Khufiya Trailer Out
author img

By ETV Bharat Kerala Team

Published : Sep 18, 2023, 5:28 PM IST

വൈവിധ്യമാർന്ന പ്രമേയങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താറുള്ള സംവിധായകനാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ വിശാൽ ഭരദ്വാജ് (Vishal Bhardwaj). ഇപ്പോഴിതാ പുതിയ സിനിമയുമായി അദ്ദേഹം വീണ്ടും എത്തുകയാണ്. സ്‌പൈ ത്രില്ലർ ചിത്രവുമായാണ് ഇത്തവണ വിശാൽ ഭരദ്വാജിന്‍റെ വരവ്. 'ഖുഫിയ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു (Vishal Bhardwaj Tabu Movie Khufiya Trailer Out).

പ്രേക്ഷക പ്രിയതാരം തബുവാണ് 'ഖുഫിയ'യിലെ നായിക. അന്വേഷണ ഉദ്യോഗസ്ഥയുടെ കരുത്തുറ്റ വേഷമാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തബുവിന്‍റെ മികവുറ്റ പ്രകടനം ഉറപ്പ് നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ട്രെയിലർ.

  • " class="align-text-top noRightClick twitterSection" data="">

യഥാർഥ സംഭവങ്ങളെ അധികരിച്ചാണ് 'ഖുഫിയ'യുടെ നിർമാണം. അമർഭൂഷൺ എഴുതിയ 'എസ്‌കേപ്പ് ടു നോവെയർ' എന്ന ചാര നോവലിനെ അടിസ്ഥാനമാക്കിയാണ് വിശാൽ ഭരദ്വാജ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താൻ നിയോഗിക്കപ്പെടുന്ന കൃഷ്‌ണ മെഹ്‍റ എന്ന 'റോ' (റിസർട്ട് ആൻഡ് അനാലിസിസ് വിങ്) ഏജന്‍റിന്‍റെ കഥയാണ് ചിത്രം പറയുന്നത്. തബു കൃഷ്‌ണ മെഹ്‍റയ്‌ക്ക് ജീവൻ പകരുമ്പോൾ ചാരനായി അലി ഫസലും എത്തുന്നു.

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. ഒക്‌ടോബർ അഞ്ചിന് 'ഖുഫിയ' നെറ്റ്ഫ്ളിക്‌സിൽ സ്‌ട്രീമിങ് ആരംഭിക്കും (Khufiya will start streaming on Netflix on October 5). വാമിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്‌മേരി ഹക്ക് ബധോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ (Khufiya Cast).

ഇവർക്കൊപ്പം മലയാളി താരം ഡിസ്‌നി ജയിംസും ചിത്രത്തില്‍ അണിനിരക്കുന്നു (Disney James in Khufiya). 'പൊറിഞ്ചു മറിയം ജോസ്', 'ബ്രോ ഡാഡി', 'മെമ്മറീസ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഡിസ്‌നി. 'ഖുഫിയ' ട്രെയിലറിലും മികച്ച പ്രകടനത്തിലൂടെ ഡിസ്‌നി കയ്യടി നേടുന്നുണ്ട്.

വിശാൽ ഭരദ്വാജും രേഖ ഭരദ്വാജും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ഇഷു ഭൂട്ടാനി, സഞ്ജീവ് കുമാർ നായർ, വിശേഷ് അഗർവാൾ എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. വിശാൽ ഭരദ്വാജിനൊപ്പം രോഹൻ നരുലയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിശാൽ ഭരദ്വാജ് തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നതും. ഫർഹാദ് അഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ശ്രീകർ പ്രസാദാണ്.

പ്രൊഡക്ഷൻ ഡിസൈനർ - ടി പി ആബിദ്, വരികൾ - സന്ത് കബീർ, സന്ത് റഹീം, ഗുൽസാർ, വിശാൽ ഭരദ്വാജ്, കോസ്റ്റ്യൂം ഡിസൈനർ - കരിഷ്‌മ ശർമ, മേക്കപ്പ് - രാധിക ദാസ്, സൗണ്ട് ഡിസൈനർ - ഷജിത്ത് കൊയേരി, യാഷ് ദർജി, ശന്തനു യെന്നെമാടി, റീ-റെക്കോർഡിങ് മിക്‌സർ - ബൊലോയ് കുമാർ ഡോളോയ്, രാഹുൽ കാർപെ, കാസ്റ്റിങ് ഡയറക്‌ടർ - ഗൗതം കിഷൻചാന്ദനി, ആക്ഷൻ - ഹർപാൽ സിങ് (പാലി), കൊറിയോഗ്രാഫർ - അർണവ് ബരോട്ട്, അസോസിയേറ്റ് ഡയറക്‌ടർ - അഭയ് ദത്ത് ശർമ, വിഎഫ്എക്‌സ് സ്റ്റുഡിയോ - ഓപ്പൺ സ്ലേറ്റ്, പബ്ലിസിറ്റി ഡിസൈൻ - രാഹുൽ നന്ദ, വിഷ്വൽ പ്രമോഷനുകൾ - ഫീഡ് ദി വൂൾഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Khufiya Crew).

READ ALSO: Charlie Chopra| മിസ്റ്ററി ത്രില്ലറുമായി വിശാൽ ഭരദ്വാജ്; കൗതുകം നിറച്ച് 'ചാർളി ചോപ്ര' മോഷൻ പോസ്റ്റർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.