ETV Bharat / entertainment

Bawaal| 'ദിൽ സേ ദിൽ തക്'; വരുൺ ധവാൻ - ജാൻവി കപൂർ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് - റൊമാന്‍റിക് ചിത്രം ബവാൽ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ചിത്രം 'ബവാലി'ലെ രണ്ടാമത്തെ ഗാനവും പ്രേക്ഷകമനം കീഴടക്കുകയാണ്.

Bawaal  Varun Dhawan  Janhvi Kapoor  Akashdeep Sengupta  DilSeDilTak song out now  Laqshay Kapoor and Suvarna Tiwari  Laqshay Kapoor  Suvarna Tiwari  Dil Se Dil Tak Bawaal Video song out  ദിൽ സേ ദിൽ തക്  വരുൺ ധവാൻ ജാൻവി കപൂർ  വരുൺ ധവാൻ  ജാൻവി കപൂർ  റൊമാന്‍റിക് ചിത്രം ബവാൽ  ബവാൽ
Bawaal
author img

By

Published : Jul 15, 2023, 10:47 AM IST

ജാൻവി കപൂറും (Janhvi Kapoor) വരുൺ ധവാനും (Varun Dhawan) ഒന്നിക്കുന്ന റൊമാന്‍റിക് ചിത്രം 'ബവാലി'ലെ (Bawaal) രണ്ടാമത്തെ ഗാനം പുറത്ത്. 'ദിൽ സേ ദിൽ തക്' (Dil Se Dil Tak) എന്ന ഗാനമാണ് നിർമാതാക്കൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വരുണും ജാൻവിയും ഒരുമിച്ചെത്തുന്ന ഗാനം ആസ്വാദക ഹൃദയം കീഴടക്കുകയാണ്.

നിതീഷ് തിവാരി (Nitesh Tiwari) ആണ് ബവാൽ സംവിധാനം ചെയ്യുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിഥൂന്‍റെ (Mithoon) സംഗീതത്തില്‍ അർജിത് സിങ് (Arijit Singh ) ആലപിച്ച 'തുമെ കിത്‌ന പ്യാർ കർത്തെ' (Tumhe Kitna Pyaar Karte song) എന്ന ഗാനമാണ് ബവാലിലേതായി ആദ്യം പുറത്തിറങ്ങിയത്. ഇപ്പോഴിതാ പുതിയ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് കുതിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് 31 ലക്ഷത്തിലേറെ ആളുകളാണ് ഗാനം യൂട്യൂബില്‍ കണ്ടത്.

  • " class="align-text-top noRightClick twitterSection" data="">

പാരിസിൽ പൂവിടുന്ന നായകന്‍റെയും നായികയുടെയും പ്രണയമാണ് ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. കൗസർ മുനീറിന്‍റെ വരികൾക്ക് മനോഹരമായി ഈണം പകർന്നിരിക്കുന്നത് ആകാശ്‌ദീപ് സെൻഗുപ്‌ത (Akashdeep Sengupta) ആണ്. ലക്ഷയ് കപൂറും സുവർണ തിവാരിയും (Laqshay Kapoor and Suvarna Tiwari) ചേർന്നാണ് ആലാപനം. നടി ജാൻവി കപൂർ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഗാനം പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ജൂലൈ 21ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് (Prime Video India) സിനിമയുടെ റിലീസ്. ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ് (Sajid Nadiadwala). ദേശീയ അവാർഡ് ജേതാക്കളായ നിതേഷ് തിവാരിയും സാജിദ് നദിയാദ്‌വാലയും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറുകയാണ്. അശ്വിനി അയ്യർ തിവാരി (Ashwiny Iyer Tiwari) ചിത്രത്തിന്‍റെ കോ - പ്രൊഡ്യൂസറാണ്.

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'ബവാൽ'. തന്‍റെ അഭിനയ ജീവിതത്തിലെ നിർണായകമായ ഒരു നാഴികക്കല്ലായിരിക്കും 'ബവാൽ' എന്ന് വരുൺ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അജ്ജു' എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

'ബാവൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ യാത്രയാണ്. എന്നാൽ അത് ഏറ്റവും ആവേശകരവും അത്യധികം പ്രതിഫലദായകവുമായ ഒന്നുകൂടി ആയിരുന്നു. തന്‍റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളുമായി നിരന്തരം യുദ്ധം ചെയ്യുന്ന ആളാണ് അജ്ജു. വളരെ സങ്കീർണമായി നെയ്‌തതാണ് ഈയൊരു കഥാപാത്രം. പക്ഷേ അക്ഷരാർഥത്തിൽ എല്ലായ്‌പ്പോഴും ബവാൽ എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കും'- എന്നായിരുന്നു വരുണിന്‍റെ വാക്കുകൾ.

'നിഷ' എന്ന നായിക കഥാപാത്രത്തിനാണ് ജാൻവി കപൂർ ജീവൻ പകരുന്നത്. ജീവിതത്തില്‍ നിറയെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമുള്ള പെൺകുട്ടിയാണ് നിഷ എന്ന് ജാൻവി നേരത്തെ പറഞ്ഞിരുന്നു. ഒരു അതുല്യ പ്രണയ കഥയാണ് വരാനിരിക്കുന്ന സിനിമയെന്നും ജാൻവി അവകാശപ്പെട്ടിരുന്നു. "ബവാലിൽ, നിഷ ഒരു യാത്ര നടത്തുകയാണ്, ഈ ചിത്രം നിങ്ങളെ അവളുടെ ജീവിതത്തിലേക്കും അവളുടെ പ്രണയത്തിലേക്കും നോക്കാൻ പ്രേരിപ്പിക്കുന്നു', ജാൻവി വ്യക്തമാക്കി.

READ ALSO: Bawaal Trailer | 'ഓരോ പ്രണയകഥയ്‌ക്കും അതിന്‍റേതായ യുദ്ധമുണ്ട്'; നിഗൂഢതകൾ ഒളിപ്പിച്ച് 'ബവാൽ' ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.